ലോക കായിക മാമാങ്കത്തിന് റിയോയില്‍ വര്‍ണാഭമായ തുടക്കം
മാറക്കാന: വര്‍ണലോകത്തെ സാക്ഷിയാക്കി റിയോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനം നടന്നു. ഗ്രീസില്‍ വളര്‍ന്ന് ഇടയ്ക്കു തളര്‍ന്നും പിന്നീടു മുഖം മിനുക്കിയും നൂറ്റാണ്ടുകള്‍ പിന്നിട്ട് വന്‍മതിലും തേംസ് നദിയും കടന്ന് ഒളിമ്പിക്‌സ് എന്ന കായിക സംസ്‌കാരം റിയോയുടെ സാംബാ താളത്തിലെത്തിയിരിക്കുന്നു ഇപ്പോള്‍.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലരയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. റിയോ ഡി ജനീറോ ഒളിമ്പിക് സ്‌റേഡിയത്തില്‍ വര്‍ണ പ്രപഞ്ചത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ലോകപ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെയ്‌റലസ് ആണ് ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയത്.
അതേസമയം, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ പങ്കെടുത്തില്ല. അനാരോഗ്യം കാരണമാണ് പെലെ പിന്മാറിയത്. ചടങ്ങില്‍ പങ്കെടുക്കാനാവാത്തതില്‍ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് പെലെ പറഞ്ഞു.
-----------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."