നോട്ട് നിരോധിച്ചത് ബി.ജെ.പിക്കാര്‍ക്ക് കള്ളനോട്ടടിക്കാന്‍: കെ.എസ് ഹംസ
ചെറുതുരുത്തി: മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് ബി.ജെ.പി നേതാക്കള്‍ക്ക് കള്ളനോട്ട് അടിച്ച് കോടികള്‍ സമ്പാദിയ്ക്കുന്നതിന് വേണ്ടിയാണെന്നന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ആരോപിച്ചു.
തൃശൂര്‍ യുവമോര്‍ച്ച നേതാവിന്റെ വസതിയില്‍ നിന്ന് കള്ളനോട്ടും, യന്ത്രങ്ങളും പിടിച്ചെടുത്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണം. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്ക് വരെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജനങ്ങളെ നിത്യ ദുരിതത്തിലേയ്ക്ക് തള്ളിവിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഈ സര്‍ക്കാര്‍ മാഫിയാ സംഘങ്ങള്‍ക്ക് ഒപ്പമാണ് ഉള്ളതെന്നും ഹംസ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ യൂനിയന്‍ മുസ്്ലിം ലീഗ് തൊഴുപ്പാടം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴുപ്പാടത്ത് നടന്ന ശിഹാബ് തങ്ങള്‍ റിലീഫ് വിതരണവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പി.എ ഹംസ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡ്ന്റ് ഇന്‍ ചാര്‍ജ് കെ.യു ആരിഫ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എം അമീര്‍, പി.എം. മുസ്തഫ, വി.ഐ. റസാഖ്, ഉണ്ണീന്‍കുട്ടി മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."