ശുചീകരണങ്ങളില്‍ കുട്ടികള്‍ മുഖ്യപങ്കാളികളാവണം: എ.സി മൊയതീന്‍
എരുമപ്പെട്ടി: പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ മുഖ്യ പങ്കാളികളാവണമെന്നും ശുചിത്വമില്ലായ്മയിലൂടെയു@ണ്ടാകുന്ന പകര്‍ച്ചവ്യാധികളാണ് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും വ്യവസായിക കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പന്നിത്തടംചിറമനേങ്ങാട് കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍കോര്‍ഡ് വിദ്യാഭ്യാസ ട്രസ്റ്റ് ചെയര്‍മാന്‍ പെന്‍കോ ബക്കര്‍ അധ്യക്ഷനായി. സി.സി.ടി വി മാധ്യമ പുരസ്‌ക്കാരം നേടിയ റഷീദ് എരുമപ്പെട്ടിയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ദേശീയ കായിക താരം മുഹമ്മദ് അസ്‌ലം, രാഷ്ട്രപതി പുരസ്‌ക്കാരം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, തൃശൂര്‍ സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ദേവസി പന്തല്ലൂക്കാരന്‍, പിന്നോക്ക വിഭാഗം കമ്മിഷനംഗം മൂള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, പി.ടി.എ പ്രസിഡന്റ് കെ.ടി മണി, സ്‌കൂള്‍ മാനേജര്‍ ആര്‍.എം ബഷീര്‍, പ്രിന്‍സിപ്പല്‍ ബീന ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."