എല്ലാ കൊലപാതകങ്ങള്‍ക്കും ജോളിയുടെ തിരക്കഥ: ആറു കേസിലും പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി, സിലിയുടെയും മകളുടെയും കൊലയില്‍ വാദങ്ങള്‍ പൊളിച്ചത് ജോളിയുടെ മകന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് മരണവും കൊലപാതകമാണെന്നും എല്ലാ കേസിലും പ്രതി ജോളിയുടെ പങ്കു വ്യക്തമായതായും പൊലിസ്, ഇതോടെ എല്ലാ കേസിലും പൊലിസ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് തിരുവമ്പാടി പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേ സമയം സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ വാദങ്ങള്‍ പൊളിച്ചത് മകന്റെ മൊഴിയായിരുന്നു. സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി മകന്‍ റോമോയോട് നേരത്തെ പറഞ്ഞിരുന്നു. റോമോയുടെ മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം പൊലിസിനോട് വ്യക്തമാക്കിയത്.
തുടര്‍ന്നാണ് വിഷയത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതും പ്രതിയാക്കിയതും.
ജോളി ആദ്യം പറഞ്ഞത് പൊന്നാമറ്റം തറവാടുമായി ബന്ധമുള്ള അഞ്ചുപേരെ കൊലപ്പെടുത്തിയെന്ന് ജോളി പൊലിസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ ആല്‍ഫൈന്റെ മരണത്തില്‍ പങ്കില്ലെന്നാണ് വാദിച്ചിരുന്നത്. വിശദമായി അന്വേഷിച്ച പൊലിസ് മകന്റെ മൊഴിയെടുത്തതോടെയാണ് ജോളിയുടെ വാദം പൊളിഞ്ഞത്.
ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലും ജോളിയെ പൊലിസ് അറസ്റ്റ് ചെയ്തു.
2014 മെയ് ഒന്നിന് 2014 മെയ് ഒന്നിനാണ് ഷാജുസിലി ദമ്പതികളുടെ മകളായ ആല്‍ഫൈന്‍ മരിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി നല്‍കിയെന്നാണ് പൊലിസ് കണ്ടെത്തല്‍. ഷാജുവിന്റെ വീട്ടില്‍ നിന്നായിരുന്നു സംഭവം. കേസില്‍ മറ്റു രണ്ടുപേരും പ്രതികളാണ്.
റോയ് തോമസ് കൊല്ലപ്പെട്ട കേസ് മാത്രമാണ് അന്വേഷണം തുടങ്ങുന്ന വേളയില്‍ പൊലിസിന് മുന്നിലുണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ ജോളിക്ക് കൂടുതല്‍ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.
കൂടത്തായ് സംഭവത്തില്‍ കൊല്ലപ്പെട്ട കുഞ്ഞാണ് ആല്‍ഫൈന്‍. കുട്ടിയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് ആദ്യം ജോളി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് എല്ലാ വാദങ്ങളും പൊളിച്ചായിരുന്നു പൊലിസ് നീക്കം.
സിലി വധത്തിലും അറസ്റ്റ് സയനൈഡ് എത്തിക്കാന്‍ സഹായിച്ച മാത്യു, പ്രജികുമാര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. തിരുവമ്പാടി സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. ആല്‍ഫൈന്റെ മാതാവ് സിലിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."