HOME
DETAILS
MAL
മെഡിക്കല്‍ കോളജിനെ പ്രകൃതി സൗഹൃദ ആതുരാലയമാക്കും: ടി.എന്‍ പ്രതാപന്
backup
June 24 2017 | 20:06 PM
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിനെ പ്രകൃതി സൗഹൃദ ആതുരാലയമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ടി.എന്‍ പ്രതാപന് പറഞ്ഞു.
നാട് മുഴുവന്‍ പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കുന്ന മാലിന്യവിമുക്ത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ മാലിന്യനീക്കം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രതാപന്.
പദ്ധതി ഉപസമിതി അധ്യക്ഷന്‍ രാജേന്ദ്രന് അരങ്ങത്ത് അധ്യക്ഷനായി.
അനില്‍ അക്കര എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാലിശ്ശേരി, കെ. അജിത്കുമാര്‍, എന്‍.ആര് സതീശന്, ജിമ്മി ചൂണ്ടല്‍, ജിജോ കുരിയന്‍, സുരേഷ് അവണൂര്‍, എം.എ രാമകൃഷ്ണന്, ആനി ജോസ്, എന്‍.ആര് രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."