HOME
DETAILS

ആത്മകഥ

  
backup
October 29 2019 | 05:10 AM

autobigraphy-vidhyaprabhatham

 


ഒരു വ്യക്തിയെക്കുറിച്ച് മറ്റൊരാളെഴുതുന്നത് ജീവചരിത്രവും സ്വയമെഴുതുന്നത് ആത്മകഥയുമാണ്. ജീവചരിത്രത്തില്‍ ജനനം തൊട്ടു മരണം വരെ വിവരിക്കുമ്പോള്‍ ആത്മകഥയില്‍ ജീവിതത്തില്‍ കുറച്ച് ഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നുള്ളൂ. വരും തലമുറയ്ക്ക് ഗുണപ്രദമാകുന്ന രീതിയിലുള്ള ദിശാബോധമോ രചയിതാവുള്‍പ്പെടുന്ന സമൂഹത്തിന്റെ ചരിത്രമോ രചയിതാവോ അയാള്‍ ഉള്‍ക്കൊള്ളുന്ന സമൂഹമോ തരണം ചെയ്ത ജീവിത പ്രതിസന്ധികളെക്കുറിച്ചോ ആത്മകഥയില്‍ കാണാവുന്നതാണ്. സ്വന്തത്തോടുള്ള നീതി പുലര്‍ത്തുന്നതും നിഷ്പക്ഷവുമായ ആത്മകഥകള്‍ മറ്റുള്ളവയില്‍ വ്യത്യസ്തമാകും. ഓട്ടോ ബയോഗ്രാഫിയെന്നാണ് ആത്മകഥയുടെ ആംഗലേയ വാക്ക്.ഗ്രീക്ക് ഭാഷയിലെ ഓട്ടോ, ബയോസ്, ഗ്രാഫിയ എന്നീ പദങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഓട്ടോ(സ്വന്തം) ബയോ(ജീവിതം) ഗ്രാഫി(എഴുത്ത്) എന്ന പദം രൂപം കൊണ്ടണ്ടത്. ഓട്ടോബയോഗ്രാഫി എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വില്യം ടെയ്‌ലര്‍ ആണെന്ന് കരുതപ്പെടുന്നു. കവി റോബര്‍ട്ട് സൗദ് ആണ് ഈ വാക്ക് ആദ്യമായി ഭാഷയില്‍ ഉപയോഗപ്പെടുത്തിയത്. പ്രാചീന കാലം തൊട്ടേ ആത്മകഥകള്‍ പ്രചാരത്തിലുണ്ടണ്ട്. എ.ഡി അഞ്ചാം ശതകത്തില്‍ സെന്റ് അഗസ്റ്റിന്‍ ലാറ്റിന്‍ ഭാഷയിലെഴുതിയ കണ്‍ഫെഷന്‍സ് ആണ് ആത്മകഥാ ശാഖയിലെ ലക്ഷണമൊത്ത ആദ്യത്തെ ആത്മകഥ. ഗദ്യരൂപത്തിലും പദ്യരൂപത്തിലും പ്രാരംഭ കാലത്ത് ആത്മകഥകളുണ്ടണ്ടായിരുന്നു. വേര്‍ഡ്‌സ് വര്‍ത്തിന്റെ ദി പ്രിലൂഡ് പദ്യ രൂപത്തിലുള്ള ആത്മകഥയ്ക്കുദാഹരണമാണ്. മാര്‍ജറി കാമ്പ് പതിനഞ്ചാം നൂറ്റാ@ണ്ടിലെഴുതിയ ആത്മകഥയാണ് ഇംഗ്ലിഷിലെ ആദ്യത്തെ ആത്മകഥ. കൊളോണിയന്‍ ഭരണകാലത്തോടെ ഇന്ത്യന്‍ ഭാഷകളിലും നിരവധി ആത്മകഥകളുണ്ടണ്ടായി.

രാഷ്ട്രപിതാവിന്റെ
ആത്മകഥ


എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്നതാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആത്മകഥയുടെ പേര്. ലോംഗ് വാല്‍ക് ടു ഫ്രീഡം - ഈ ആത്മകഥ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം നെല്‍സണ്‍ മണ്ടേണ്ടലയുടേതാണ്.

കലാരംഗം

മൈ ഓട്ടോ ബയോഗ്രാഫി എന്നാണ് പ്രമുഖ നടന്‍ ചാര്‍ളി ചാപ്ലിന്റെ ആത്മകഥയുടെ പേര്. മൂണ്‍ വാല്‍ക് എന്ന ആത്മകഥ സംഗീതജ്ഞന്‍ മൈക്കള്‍ ജാക്‌സന്റേതാണ്. ആന്‍ ഓട്ടോ ഗ്രാഫി എന്നാണ് ഡിറ്റക്റ്റീവ് നോവലിസ്റ്റ് അഗതാക്രിസ്റ്റിയുടെ ആത്മകഥയുടെ പേര്. ഏണസ്റ്റ് ഹെമിംഗ് വേയുടെ ആത്മകഥയാണ് മൂവബിള്‍ ഫീസ്റ്റ്. മാര്‍ക് ട്വയിന്‍ ഓട്ടോ ബയോഗ്രാഫി പോസ്തുമസ് എന്നാണ് എഴുത്തുകാരന്‍ മാര്‍ക് ട്വയിന്റെ ആത്മകഥയുടെ പേര്. ഖുഷ് വന്ത് സിംഗിന്റെ ആത്മകഥയുടെ പേരാണ് ട്രൂത്ത്,ലൗവ് ആന്റ് ലിറ്റില്‍ മാലിസ്. ദ ടണല്‍ ഓഫ് ടൈം ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണന്റേതാണ്. സംവിധായകന്‍ അകിര കുറോസോവയുടെ ആത്മകഥയാണ് സംതിംഗ് ലൈക് ആന്‍ ഓട്ടോ ബയോഗാഫ്രി. ചാള്‍സ് ഡിക്കണ്‍സിന്റെ ആത്മകഥയാണ് ഓട്ടോബയോഗ്രാഫിക്കല്‍ ഫ്രാഗ് മെന്റ്. ഴീന്‍ പോള്‍ സാര്‍തിന്റെ ആത്മകഥ ദ വേര്‍ഡ്‌സ് ആണ്. ലിയോ ടോള്‍സ്‌റ്റോയി എഴുതിയ ആത്മകഥ മൈ കണ്‍ഫെഷന്‍ ആണ്. മാക്‌സിം ഗോര്‍ക്കിയുടെ ആത്മകഥയാണ് മൈ ചൈല്‍ഡ് ഹുഡ്. ദ ലൈലാമയുടെ ആത്മകഥയാണ് ഫ്രീഡം ഇന്‍ എക്‌സൈല്‍.മലാല യൂസഫ് സായിയുടെ ആത്മകഥയാണ് അയാം മലാല.


ശാസ്ത്രം

വിംഗ് ഓഫ് ഫയര്‍ (അഗ്നിച്ചിറകുകള്‍) എന്നതാണ് ഇന്ത്യയുടെ മിസൈല്‍ മാനും പ്രസിഡന്റുമായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമിന്റെ ആത്മകഥയുടെ പേര്. എക്കാലത്തേയും മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ ആത്മകഥയാണ് ഓട്ടോ ബയോഗ്രാഫിക്കല്‍ നോട്ട്‌സ്. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്നാണ് ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങിന്റെ ആത്മകഥയുടെ പേര്. ചാള്‍സ് ഡാര്‍വിന്റെ ആത്മകഥയാണ് ദ റീകലക്ഷന്‍സ് ഓഫ് ദ ഡവലപ്പ്‌മെന്റ് ഓഫ് മൈ മൈന്‍ഡ് ആന്‍ഡ് ക്യാരക്റ്റര്‍. സിഗ്മണ്ടണ്ട് ഫ്രോയിഡിന്റെ ആത്മകഥയുടെ പേരാണ് ആന്‍ ഓട്ടോ ബയോഗ്രാഫിക്കല്‍ സ്റ്റഡി.

മലയാളത്തിന്റെ
കഥകള്‍

കെ.പി കേശവമേനോന്റെ ആത്മകഥയാണ് കഴിഞ്ഞ കാലം. കണ്ണീരും കിനാവും എന്നത് വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയാണ്. നാടകകൃത്തും കമ്മ്യൂണിസ്റ്റുമായ തോപ്പില്‍ ഭാസിയുടെ ആത്മകഥയാണ് ഒളിവിലെ ഓര്‍മ്മകള്‍. എഴുത്തുകാരനായ പൊന്‍ കുന്നം വര്‍ക്കിയുടെ ആത്മകഥയാണ് എന്റെ വഴിത്തിരിവ്. കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ മുണ്ടണ്ടശ്ശേരിയുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍. ഇ.എം.എസിന്റെ ആത്മകഥയാണ് ആത്മകഥ. കേശവദേവിന്റെ ആത്മകഥയാണ് എതിര്‍പ്പ്. എ.കെ.ജിയുടെ ആത്മകഥയാണ് എന്റെ ജീവിത കഥ. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടണ്ടിയുടെ ആത്മകഥയാണ് ആത്മകഥ. എന്റെ നാടുകടത്തലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ. എഴുത്തുകാരനായ ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപ്പാത. കവി, പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയാണ് കവിയുടെ കാല്‍പ്പാടുകള്‍. തുടിക്കുന്ന താളുകള്‍ ആണ് ചങ്ങമ്പുഴയുടെ ആത്മകഥയുടെ പേര്. സര്‍വിസ് സ്റ്റോറി എന്നാണ് മലയാറ്റൂരിന്റെ ആത്മകഥയുടെ പേര്. മാധവിക്കുട്ടിയുടെ ആത്മകഥയാണ് എന്റെ കഥ. ലളിതാംബിംക അന്തര്‍ജനത്തിന്റെ ആത്മകഥയാണ് ആത്മകഥയ്ക്ക് ഒരാമുഖം. വൈലോപ്പിള്ളിയുടെ ആത്മകഥയുടെ പേരാണ് കാവ്യലോക സ്മരണകള്‍. എന്‍.എന്‍ പിള്ളയുടെ ആത്മകഥയുടെ പേരാണ് ഞാന്‍. കര്‍മഗതി എന്നാണ് എം.കെ സാനുവിന്റെ ആത്മകഥയുടെ പേര്. കവയത്രി മേരി ബനീഞ്ഞയുടെ ആത്മകഥയാണ് വാനമ്പാടി. ഓര്‍മകളുടെ അറകള്‍ എന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥയുടെ പേര്. ഓര്‍മയുടെ ഓളങ്ങളില്‍ എന്ന പേരില്‍ ജി ശങ്കരക്കുറുപ്പും ഓര്‍മയുടെ തീരങ്ങളില്‍ തകഴിയും ആത്മകഥ എഴുതിയിട്ടുണ്ടണ്ട്. എന്റെ വഴിയമ്പലങ്ങള്‍ എന്നതാണ് എസ്.കെ പൊറ്റക്കാടിന്റെ ആത്മകഥയുടെ പേര്. എസ് ഗുപ്തന്‍ നായരുടെ ആത്മകഥയാണ് മനസാസ്മരാമി. മജ്ഞുതരം എന്നാണ് കലാമണ്ഡലം ഹൈദരാലിയുടെ ആത്മകഥയുടെ പേര്. നഷ്ട ജാതകം എന്ന ആത്മകഥ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതാണ്. നടന്‍ മമ്മൂട്ടിയുടെ ആത്മകഥയുടെ പേരാണ് ചമയങ്ങള്‍.

ഹിറ്റ്‌ലറും
മുസ്സോളിനിയും
പിന്നെ ആന്‍ഫ്രാങ്കും

മെയിന്‍ കാഫ് എന്നതാണ് ഹിറ്റ്‌ലറുടെ ആത്മകഥയുടെ പേര്. ദ ഡയറി ഓഫ് എ യംഗ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥ നാസിപ്പാളയത്തില്‍ ദുരിതമനുഭവിച്ച ആന്‍ ഫ്രാങ്കിന്റേതാണ്. മുസ്സോൡിയുടെ ആത്മകഥയുടെ പേര് മൈ ഓട്ടോബയോഗ്രാഫി വിത്ത് ദ പൊളിറ്റിക്കല്‍ ആന്‍ഡ് സോഷ്യല്‍ ഡോക്ട്രിന്‍ ഓഫ് ഫാസിസം.


കായികം

ഫാസ്റ്റര്‍ ദാന്‍ ലൈറ്റനിംഗ് എന്നാണ് ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ആത്മകഥയുടെ പേര്. ഓപ്പണ്‍ എന്നതാണ് ടെന്നീസ് താരം ആേ്രന്ദ ആഗസിയുടെ ആത്മകഥയുടെ പേര്. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ആത്മകഥയുടെ പേരാണ് പ്ലയിംഗ് ഇറ്റ് മൈ വേ. ക്രിക്കറ്റര്‍ കപില്‍ദേവിന്റെ ആത്മകഥയാണ് സ്‌ടെയിറ്റ് ഫ്രം ഹാര്‍ട്ട്. സുനില്‍ ഗവാസ്‌കറുടെ ആത്മകഥാ നാമമാണ് സണ്ണി ഡേയ്‌സ്. ക്രിക്കറ്റര്‍ യുവരാജ് സിംഗിന്റെ ആത്മകഥയുടെ പേരാണ് ദ ടെസ്റ്റ് ഓഫ് മൈ ലൈഫ്. ദ റൈസ് ഓഫ് മൈ ലൈഫ് എന്നതാണ് അത്‌ലറ്റ് മില്‍ഖാ സിംങിന്റെ ആത്മകഥ. സാനിയ മിര്‍സയുടെ ആത്മകഥയാണ് അസ് എഗെയ്ന്‍സ്റ്റ് ഓഡ്‌സ്. ഗ ഗ്രേറ്റസ്റ്റ് മൈ ഓണ്‍ സ്‌റ്റോറി എന്നാണ് മുഹമ്മദലിയുടെ ആത്മകഥയുടെ പേര്. ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമിന്റെ ആത്മകഥയാണ് മൈ വേള്‍ഡ് മൈ സൈഡ്. അമേരിക്കന്‍ ബോക്‌സര്‍ മൈക് ടൈസന്റെ ആത്മകഥയാണ് അണ്‍ഡിസ്പുട്ട്ഡ് ട്രൂത്ത്. കായിക താരം പിടി ഉഷയുടെ ആത്മകഥയാണ് ഗോള്‍ഡന്‍ ഗിരി.


വിസ്റ്റന്‍ ചര്‍ച്ചിലും
ബില്‍ഗേറ്റ്‌സും


ദ റോഡ് എ ഹെഡ് എന്നതാണ് മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ ആത്മകഥയുടെ പേര്. ദ ഓട്ടോ ബയോഗ്രാഫി ഓഫ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്നാണ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ ആത്മകഥയുടെ പേര്. മുന്‍ യു.എസ് പ്രസിഡന്റ് ബാരക് ഒബാമയുടെ ആത്മകഥയുടെ പേരാണ് ഡ്രീംസ് ഫ്രം മൈ ഫാദര്‍. മുന്‍ യു.എസ് പ്രസിഡന്റ് ക്ലിന്റന്റെ ആത്മകഥയുടെ പേരാണ് മൈ ലൈഫ്. മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ആത്മകഥയുടെ പേരാണ് ഡോട്ടര്‍ ഓഫ് ഡസ്റ്റിനി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ആത്മകഥയാണ് മെമ്മറീസ് ഓഫ് ദ സെക്കന്റ് വേള്‍ഡ് വാര്‍.

ഇന്ത്യയുടെ കഥകള്‍

ബാബര്‍ നാമ എന്നാണ് മുഗള്‍ വംശസ്ഥാപകന്‍ ബാബറിന്റെ ആത്മകഥയുടെ പേര്. ജഹാംഗീരിന്റെ ആത്മകഥയാണ് തുസ് കെ ഈ ജഹാംഗീരി.ഭഗത് സിംഗിന്റെ ആത്മകഥാ നാമം വൈ ആം ആന്‍ അതിസ്റ്റ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയുടെ പേര് ആന്‍ ഓട്ടോ ബയോഗ്രാഫി റ്റുവാര്‍ഡ് ദ ഫ്രീഡം എന്നാണ്. വൈറ്റിംഗ് ഫോര്‍ എ വിസ എന്നാണ് ഭരണഘടനാശില്‍പി അംബേദ്ക്കറുടെ ആത്മകഥയുടെ പേര്. ന്യായാധിപനായ വി.ആര്‍ കൃഷ്ണയ്യരുടെ ആത്മകഥയാണ് വാണ്ടറിംഗ് ഇന്‍ മെനി വേള്‍ഡ്‌സ്. മാറ്റേഴ്‌സ് ഓഫ് ഡിസ്‌ക്രിഷന്‍ എന്നാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഐ.കെ ഗുജറാളിന്റെ ആത്മകഥയുടെ പേര്. ഇന്ത്യന്‍ ഓര്‍ണിത്തോളജിസ്റ്റായ സാലിം അലിയുടെ ആത്മകഥയാണ് ദ ഫാള്‍ ഓഫ് എ സ്പാരോ. ഫൂലന്‍ ദേവിയുടെ ആത്മകഥയാണ് ദ ബാന്‍ഡിറ്റ് ക്യൂന്‍ ഓഫ് ഇന്ത്യ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  9 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  9 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  9 days ago
No Image

ആലപ്പുഴ അപകടം: പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരം

Kerala
  •  9 days ago
No Image

വൈദ്യുതി ചാർജ് കൂടും; നിരക്ക് പ്രഖ്യാപനം ഈ ആഴ്ച - ഡിസംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യം

Kerala
  •  9 days ago
No Image

വടക്കന്‍ ജില്ലകള്‍ ഇന്നും മഴയില്‍ മുങ്ങും; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Weather
  •  9 days ago
No Image

കൊടികുത്തി വിഭാഗീയത : പ്രതിസന്ധിയിൽ ഉലഞ്ഞ് സി.പി.എം

Kerala
  •  9 days ago
No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago