ബി.ജെ.പി നേതാവിന്റെ അസഭ്യ പ്രസംഗത്തിനെതിരേ പ്രതിഷേധം
കൊട്ടാരക്കര: കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൊട്ടാരക്കരയില്‍ നടത്തിയ ദേശീയപാത ഉപരോധ സമരത്തില്‍ ജില്ലാ നേതാവിന്റെ അസഭ്യ പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
സമരത്തില്‍ സംസാരിച്ച ജില്ലാ നേതാവ് വയ്ക്കല്‍ സോമന് എം.എല്‍.എ അഡ്വ. പി. അയിഷാ പോറ്റിക്കെതിരേയും കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരേയും രൂക്ഷമായ ഭാഷയില്‍ അസഭ്യം പറയുകയായിരുന്നു. ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കൊട്ടാരക്കര ഡിവൈ.എസ്.പി എസ്.ഐ ഉള്‍പ്പെടെയുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിക്കുകയും ചെയ്തായിരുന്നു നേതാവിന്റെ പ്രസംഗം. സംഭവത്തില്‍ കൊട്ടാരക്കരയില്‍ വ്യാപക പ്രതിഷേധം ശക്തമാവുകയാണ്. എല്‍.ഡി.എഫ് നേതൃത്വത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എസ് ഷാജി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."