HOME
DETAILS
MAL
കല്യാണം കഴിഞ്ഞിട്ട് വെറും ആറുമാസം, ഭര്‍ത്താവ് പേരിന് പകരം വിളിക്കുക കറുത്തവളെന്ന്; പരിഹാസം സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തു
backup
October 29 2019 | 13:10 PM
കോട്ട: ഭര്‍ത്താവ് നിറക്കുറിവിനെക്കുറിച്ച് അധിക്ഷേപിച്ചതിന് ഭാര്യ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലുള്ള ദിനേശ് ലോധയുടെ ഭാര്യ മാംഗി ഭായി(21) ആണ് മരിച്ചത്. ആറ് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു വിവാഹം.
എന്നാല്‍ വിവാഹ ശേഷം ദിനേശ് ലോധ തന്റെ മകളെ നിരന്തരം കറുത്തവളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നതായി മാംഗിഭായിയുടെ പിതാവ് ദേവ്ലാല്‍ പൊലിസിനോട് പറഞ്ഞു. ദേവ്ലാലിനെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് 306ാം വകുപ്പ് പ്രകാരം കേസെടുത്തതായി പൊലിസ് അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാംഗിഭായിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."