ഡെങ്കിപ്പനി: പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യവകുപ്പിന്റെ അഭ്യര്‍ഥന
പള്ളിക്കല്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ പള്ളികളില്‍ ഡെങ്കിപനിക്കെതിരേ ബോധവല്‍ക്കരണം നടത്തണമെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അഭ്യര്‍ഥിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശ്രീജാ നോബിള്‍, റഊഫ് എന്നിവര്‍ നേരിട്ടെത്തി അഭ്യര്‍ഥനാ കത്ത് നല്‍കുകയായിരുന്നു. പഞ്ചായത്തില്‍ നടത്തപ്പെട്ട വിവിധ മത പ്രഭാഷണ വേദികളില്‍ ആരോഗ്യ വകുപ്പധികൃതരെത്തി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്ഷങ്ങളിലെന്നപോലെ തന്നെ ഈ വര്‍ഷവും ഇത്തരം ബോധവല്കരണ ക്ലാസുകളുള്പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണമാണ് മഹല്ല് കമ്മിറ്റികളും മത നേതാക്കളും നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."