ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് മുകേഷ് അംബാനി
റിയാദ്: ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയായ മുകേഷ് അംബാനിയും. സഊദി തലസ്ഥാന നഗരിയായ റിയാദില്‍ സംഘടിപ്പിച്ച സഊദി ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി.
നിക്ഷേപക സംഗമത്തിെൻറ ഭാഗമായ പ്രത്യേക പ്ലീനറിയില്‍ അടുത്ത പത്ത് വര്‍ഷത്തെ സാമ്പത്തിക രംഗത്തെ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്. ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് വളർച്ച മുരടിപ്പ് അനുഭവപ്പെടുന്നുണ്ട്. എന്നാൽ, കൊണ്ട് വരുന്ന പരിഷ്‌കാരങ്ങൾ മൂലം മാന്ദ്യം മറികടക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അംബാനി കൂട്ടിച്ചേർത്തു.
റിയാദിലെ ആഗോള നിക്ഷേപ സംഗമത്തിൽ ഇന്ത്യയിൽ നിന്നും രണ്ടു കമ്പനികളാണ് പങ്കെടുത്തത്. എം എ യൂസുഫകി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പും മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പുമാണ് ഇനിടയിൽ നിന്നും പങ്കെടുത്തത്. ആഗോള സമ്മേളനത്തിൽ ഉൾകൊണ്ട 16 തന്ത്രപ്രധാന പങ്കാളികളിൽ രണ്ട് ലുലു ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മാത്രമാണ് ഇന്ത്യൻ കമ്പനികളായി പങ്കെടുത്തത്.
ആഗോള നിക്ഷേപ സംഗമത്തിലെ പ്രത്യേക പ്ലീനറിയില്‍ അടുത്ത 10 വര്‍ഷത്തെ സാമ്പത്തികരംഗത്തെ പ്രവണതകള്‍ ചര്‍ച്ചചെയ്യുന്ന വേദിയിലാണ് മുകേഷ് അംബാനി പങ്കെടുത്തത്. ആഗോളതലത്തിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്ലാണ് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയും പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."