HOME
DETAILS
MAL
വിദ്യാര്‍ഥിക്കു മര്‍ദനം; ഏഴു പേര്‍ക്കെതിരേ കേസ്
backup
June 24 2017 | 22:06 PM
ബദിയഡുക്ക: കടയിലേക്കു പോവുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിയെ മരത്തടികൊണ്ടു അടിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരേ ബദിയഡുക്ക പൊലിസ് കേസെടുത്തു. നീര്ച്ചാല് മഹാജന സംസ്കൃത കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥി മാന്യയിലെ അബ്ദുള്സത്താറിനാണു മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദനമേറ്റ അബ്ദുല്‍സത്താര്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ്. സ്കൂളില്‍ യൂനിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയ ശേഷം സമീപത്തെ കടയിലേക്കു നടന്നു പോകുന്നതിനിടെയാണ് സംഭവം. റോഷിത്, പ്രശാന്ത്, ഭരത്, മഹേഷ്, ദിനേഷ്, നവീന്‍,ദീക്ഷിത് എന്നിവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."