പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ അന്വേഷണം തടയാന്‍ അഭിഭാഷകന് ഫീസ് 25 ലക്ഷം
ശിശുക്ഷേമ സമിതികളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ മാനദണ്ഡത്തില്‍ ഇളവു വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതികളില്‍ നിയമന മാനദണ്ഡത്തില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. 2015 ലെ ബാലനീതി നിയമ പ്രകാരമാണ് ജില്ലാ ശിശുക്ഷേമ സമിതികളിലേക്ക് ചെയര്‍മാനെയും നാല് അംഗങ്ങളെയും നിയമിക്കുന്നത്.
അംഗങ്ങളില്‍ ഒരാള്‍ വനിതയും ഒരാള്‍ കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധനുമായിരിക്കണമെന്നുണ്ട്.
മറ്റുള്ളവര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരായിരിക്കണം എന്നാണ് നിയമനങ്ങളില്‍ പറയുന്നത്. ബിരുദാനന്തര ബിരുദവും കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷത്തെ പ്രവൃത്തി പരിചയവുമായിരുന്നു സമിതി അംഗമാകാന്‍ യോഗ്യത. എന്നാല്‍ ഇത് ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ പ്രവൃത്തി പരിചയവും എന്നാക്കി ഇടത് സര്‍ക്കാര്‍ മാറ്റിയാണ് പാര്‍ട്ടിക്കാരെ അംഗങ്ങളാക്കിയത്.
പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി പുനസ്സംഘടിപ്പിക്കുന്നതിന് വനിതാ ശിശു ഡയറക്ടറേറ്റില്‍നിന്ന് 2017 ഓഗസ്റ്റിലും 2019 ജനുവരിയിലും വിജ്ഞാപനങ്ങളിലൂടെ അപേക്ഷ ക്ഷണിച്ചതായി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന സബ്മിഷന് മറുപടിയായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. യോഗ്യരായ അപേക്ഷകരുടെ അഭാവത്തില്‍ ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സന്റെ പാനലില്‍ രണ്ടു പേരെയും മെമ്പര്‍മാരുടെ പാനലില്‍ എട്ടു പേരെയും മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മെമ്പര്‍മാരുടെ പാനലില്‍ 11 പേരെയും കണ്ണൂര്‍ ജില്ലയില്‍ മെമ്പര്‍മാരുടെ പാനലില്‍ അഞ്ചു പേരെയും മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളു.
ബാലാവകാശ നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം സെലക്ഷന്‍ കമ്മിറ്റി തയാറാക്കിയ ലിസ്റ്റിലുള്ള ആദ്യ റാങ്കുകാരെ ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലകളിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പുനസ്സംഘടിപ്പിച്ചതെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."