പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പു ചരിത്രം ഒഴിവാക്കുന്നു
ബംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നീക്കംചെയ്യാനുള്ള നടപടി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ടിപ്പുവിനെ കുറിച്ച് പരാമര്‍ശിക്കുന്ന പാഠഭാഗങ്ങളില്‍ നീക്കംചെയ്യണോ അത് നിലനിര്‍ത്തണോ എന്നതുസംബന്ധിച്ച് പാഠപുസ്തകങ്ങളുടെ അച്ചടിയുടെ ചുമതലയുള്ള ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക്ക് വിദ്യാഭ്യാസമന്ത്രി സുരേഷ്‌കുമാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാന പാഠ്യപദ്ധതിക്കു കീഴിലുള്ള പുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്ന് കഴിഞ്ഞദിവസം മഡിക്കേരി എം.എല്‍.എ അപ്പാച്ചുരഞ്ജന്‍ വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നടപടി. എം.എല്‍.എയെ വിളിച്ച് വിഷയം അദ്ദേഹത്തോട് ചര്‍ച്ചചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
2015 ല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ മുഖ്യമന്ത്രിയായിരിക്കെ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തീരുമാനിച്ചതു മുതല്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ ടിപ്പുവിനെ ചൊല്ലി കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവാണ്. ഇക്കൊല്ലം ബി.ജെ.പി അധികാരത്തിലെത്തി അടുത്തദിവസം തന്നെ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിയിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചയാളാണ് ടിപ്പുവെന്നും യുദ്ധത്തില്‍ റോക്കറ്റ് വികസിപ്പിക്കുന്നതിലും അത് ഉപയോഗിക്കുന്നതിലും ആരംഭംകുറിച്ചത് ടിപ്പുവാണെന്നും സിദ്ധരാമയ്യയുടെ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസംഗിച്ചത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."