ഫീല്‍ഡ് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് കരാര്‍ നിയമനം
തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ.എന്‍ജിനിയറിങ് കോളജ് ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ആന്റ് പ്രൊഫഷണല്‍ ലീഡര്‍ഷിപ് സെന്ററില്‍ ഫീല്‍ഡ് അസിസ്റ്റന്റ്, പ്രോജ്ക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫീല്‍ഡ് അസിസ്റ്റന്റിന് ഐ.റ്റി.ഐ സര്‍വേയര്‍ സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും ടോട്ടല്‍ സ്റ്റേഷനും ഡി.ജി.പി.എസും ഉപയോഗിച്ചുള്ള സര്‍വേയിലും ആട്ടോകാഡ് ഡ്രാഫ്റ്റിങിലും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരിക്കണം. പ്രോജക്ട് അസോസിയേറ്റിന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും റിയല്‍ ടൈം ജി.ഐ.എസ് പ്രോജക്ടുകളില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ള ബിരുദാനന്തരബിരുദധാരികള്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, ഐഡന്റിറ്റി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം 30ന് രാവിലെ 9.30ന് മെയിന്‍ ബില്‍ഡിങ്ങിലെ ഉന്നതി ഹാളില്‍ ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7736136161, 9495058367.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."