ജോധ്പുര്‍, ഭുവനേശ്വര്‍ ഐ.ഐ.ടികളില്‍ പിഎച്ച്.ഡി
ജോധ്പുര്‍, ഭുവനേശ്വര്‍ ഐ.ഐ.ടികളില്‍ പിഎച്ച്.ഡിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജോധ്പുര്‍ ഐ.ഐ.ടിയില്‍ ബയോസയന്‍സ് ആന്‍ഡ് ബയോ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, മെറ്റല്ലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ മേഖലകളിലാണ് ഗവേഷണം.
ഇവകൂടാതെ ഓട്ടോണമസ് അണ്‍മാന്‍ഡ് വെഹിക്കിള്‍ ടെക്‌നോളജീസ്, കൊഗ്‌നിറ്റീവ് സയന്‍സ്, ഡിജിറ്റല്‍ ഹ്യുമാനിറ്റീസ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കംപ്യൂട്ടേഷന്‍, സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍, സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് എന്നീ ഇന്റര്‍ ഡിസിപ്ലിനറി മേഖലകളിലെ ഗവേഷണത്തിനു സൗകര്യമുണ്ട്.
നവംബര്‍ അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷിക്കാനും വിവരങ്ങള്‍ക്കും ംംം.ശശഷേ.മര.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഭുവനേശ്വര്‍ ഐ.ഐ.ടികളില്‍ 2020 ജനുവരിയില്‍ തുടങ്ങുന്ന സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. എര്‍ത്ത്, ഓഷ്യന്‍ ആന്‍ഡ് ക്ലൈമറ്റ് സയന്‍സസ് (അറ്റ്‌മോസ്ഫിയര്‍ ആന്‍ഡ് ഓഷ്യന്‍ സയന്‍സസ്, ജിയോളജി), ഇന്‍ഫ്രാസ്ട്രക്ചര്‍ (സിവില്‍ എന്‍ജിനിയറിങ് വാട്ടര്‍ റിസോഴ്‌സസ്, സ്ട്രക്ചറല്‍, ജിയോ ടെക്‌നിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എന്‍വയോണ്‍മെന്റല്‍), ഇലക്ട്രിക്കല്‍ സയന്‍സസ് (കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍), മെക്കാനിക്കല്‍ സയന്‍സസ്; മിനറല്‍സ്, മെറ്റല്ലര്‍ജിക്കല്‍ ആന്‍ഡ് മെറ്റീരിയല്‍സ് എന്‍ജിനിയറിങ്, ബേസിക് സയന്‍സസ് (ബയോസയന്‍സസ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്), ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റ് (ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, സൈക്കോളജി) എന്നീ വിഭാഗങ്ങളില്‍ ഗവേഷണം നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."