എ.പി ഉസ്താദ് രണ്ടാം ഉറൂസ്: നാളെ ആരംഭിക്കും
മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരുടെ രണ്ടാം ഉറൂസ് മുബാറക് നാളെ ആരംഭിക്കും. 23ന് സമാപിക്കും. നാളെ അസര്‍ നിസ്‌കാരാനന്തരം സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും ഉമറാക്കളുടെയും സാന്നിധ്യത്തില്‍ മഖാം സിയാറത്തും കൊടി ഉയര്‍ത്തലും നടക്കും. സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 22ന് വൈകിട്ട് 6.30ന് മജ്‌ലിസുന്നൂറും തുടര്‍ന്ന് പൊതുസമ്മേളനവും മത പ്രഭാഷണവും നടക്കും. ഇമ്പിച്ചി കോയതങ്ങള്‍ കൊടക്കാട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മഹല്ല് ഖാസി സി.പി അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കേന്ദ്ര മുശാവറ അംഗങ്ങളായ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. എന്‍. ശംസുദ്ദീന്‍, കുമരംപുത്തൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, കുമരംപുത്തൂര്‍ മഹല്ല് പ്രസിഡന്റ് എം. മമ്മദ് ഹാജി ആശംസ അര്‍പ്പിക്കും. ജലീല്‍റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.സി അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി കോട്ടോപാടം, സി. മുഹമ്മദ്കുട്ടി ഫൈസി അലനല്ലൂര്‍, എന്‍. റിയാസ് അസ്ഹരി, വി.പി മുസ്തഫ മാസ്റ്റര്‍, അര്‍സല്‍ എരേരത്ത്, പി.എം.സി തങ്ങള്‍ സംബന്ധിക്കും. ഹബീബ് ഫൈസി കോട്ടോപ്പാടം സ്വാഗതവും അബ്ദുന്നാഫി ഫൈസി നന്ദിയും പറയും.
23ന് മഗ്‌രിബിന് ശേഷം മൗലിദ് പാരായണവും ദിക്‌റ് ദുആ സമ്മേളനവും നടക്കും. സി.പി ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമ്മേളനം സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സ്റ്റേറ്റ് ഉപാധ്യക്ഷന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ലക്കിടി, പ്രൊഫ. ഹംസ ഫൈസി ഹൈത്തമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, അലവി ഫൈസി കുളപ്പറമ്പ് ആശംസ അര്‍പ്പിക്കും. മുഖ്യപ്രഭാഷണം നടത്തുന്ന സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ കണ്ണന്തളിയുടെ നേതൃത്വത്തില്‍ ദിക്‌റ് ദുആ സദസ് നടക്കും.
ദാറുന്നജാത്ത് പ്രിന്‍സിപ്പല്‍ അബ്ദുല്ല ദാരിമി, അബ്ദുല്‍ വാഹിദ് ഫൈസി, അബ്ദുല്ല മാഹിരി, സുലൈമാന്‍ ഫൈസി മണ്ണാര്‍ക്കാട്, റിയാസ് ബദരി അക്കിപാടം, ഹംസ ഫൈസി കുന്തിപ്പുഴ, അബ്ദുസലാം അന്‍വരി അമ്പാഴക്കോട്, അവറാന്‍ കുട്ടി ഫൈസി നെച്ചുള്ളി, അബ്ദുല്‍കരീം മുസ്‌ലിയാര്‍ കൊളപ്പറമ്പ്, ഹസൈനാര്‍ ദാരിമി കാരാപ്പാടം, അഷ്‌കര്‍ കരിമ്പ, ഫസല്‍ വാളിയാടി, ടി.എ സലാം മാസ്റ്റര്‍, പഴേരി ശരീഫ് ഹാജി, മുഹമ്മദലി മണ്ണറോട്ടില്‍ സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ സ്വാഗതവും ബിന്‍യാമീന്‍ ഹുദവി നന്ദിയും പറയും. തുടര്‍ന്ന് അന്നദാനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."