മാവോയിസ്റ്റ് വേട്ട:വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍ , കീഴടങ്ങാന്‍ മാവോയിസ്റ്റുകള്‍ തയാറായിരുന്നെന്ന് വെളിപ്പെടുത്തി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ്
തിരുവനന്തപുരം: ആദിവാസി വനമേഖലയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപമുണ്ടെന്ന് ലീഗ് എം.എല്‍.എ ഷംസുദ്ദീന്‍ പറഞ്ഞു. കാണുന്ന മാത്രയില്‍ വെടിവെച്ച് കൊല്ലുന്നതാണോ ഇടതുനയമെന്നും കൊല്ലപ്പെട്ടവര്‍ക്ക് ഒരു വശത്ത് മാത്രമേ പരിക്കുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു.
അതേസമയം അഗളിമലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നു വെളിപ്പെടുത്തല്‍. ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എ.എസ്.പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആക്ഷന്‍ കൗണ്‍സിലിലെ ചിലരും ആദിവാസി വിഭാഗത്തില്‍പ്പെട്ട പൊലീസുകാരും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മാവോയിസ്റ്റ് വേട്ടയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തെ ന്യായീകരിച്ച് ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."