പൊലിസ് നടപടിക്കെതിരേ മനുഷ്യാവകാശ കമ്മിഷനും, മാവോയിസ്റ്റാണെന്ന സംശയത്തില്‍ വെടിവച്ചുകൊല്ലാനുള്ള അധികാരം പൊലിസിനില്ല, കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് നടപടിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍. മാവോയിസ്റ്റാണെന്ന സംശയത്തില്‍ നാലുപേരെ വെടിവച്ചുകൊല്ലാനുള്ള അധികാരം പൊലിസിനില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പൊലിസ് മേധാവിക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കണ്ട മാത്രയില്‍ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."