കൊല്ലം കിഴക്കന്‍ മേഖല ലഹരിയുടെ പിടിയില്‍
കൊല്ലം: നിരോധിത ലഹരി വസ്തുക്കളുടെ പിടിയില്‍ ജില്ലയുടെ കിഴക്കന്‍ മേഖല. ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചു. വിദ്യാര്‍ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗം ദൈനം ദിനം വര്‍ധിക്കുകയാണ്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെയും, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെയും ഉപഭോക്താക്കളും വില്‍പ്പനക്കാരുമായി മാറുന്നതിലേറെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കോളനികള്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികളിലേക്ക് കഞ്ചാവ് ഒഴുകുന്നത്. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പേരുകളിലായാണ് ലഹരി വസ്തുക്കളുടെ വില്‍പന. പഠനം പോലും ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന നിരവധി യുവാക്കള്‍ ഉള്ളതായും വിവരമുണ്ട്. ലഹരി വസ്തുക്കള്‍ കടത്തി കൊണ്ടു വന്ന വില്‍പന നടത്തുന്നത് ഏറെയും ഒരു രേഖകളുമില്ലാത്ത ഇരുചക്രവാഹനങ്ങളിലാണ്.
രക്ഷിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കുട്ടികള്‍ക്കിടയില്‍ ലഹരി വിനിയോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
കോളജ് സമയത്തിന് പുറമേ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തമ്പടിക്കുന്നവര്‍ രാത്രി ഏറെ വൈകിയാണ് പോകുന്നത്. തമിഴ്‌നാടാണ് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ പ്രധാന ഉറവിടം.
കഴിഞ്ഞ മാസം പത്തനാപുരം, കുന്നിക്കോട് പൊലിസ് സ്റ്റേഷനുകളില്‍ കഞ്ചാവുമായി പിടികൂടിയ പ്രതികളെല്ലാം സ്‌കൂള്‍കുട്ടികള്‍ക്ക് വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ കൊണ്ട് വന്നവരായിരുന്നു. ലഹരി ഉപയോഗത്തിനായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നതായി പൊലിസ് രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."