HOME
DETAILS

ആനയും ഉറുംബും

  
backup
November 21 2018 | 19:11 PM

%e0%b4%86%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%b1%e0%b5%81%e0%b4%82%e0%b4%ac%e0%b5%81%e0%b4%82


ആനകള്‍
ഇന്ന് കരയിലുള്ള ഏറ്റവും വലിയ ജീവിയാണ് ആന. പുരാണങ്ങളിലും കാവ്യസൃഷ്ടികളിലും ആനകള്‍ക്ക് വളരെ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ആനകളുമായി മൂവായിരത്തിലേറെ വര്‍ഷത്തെ പരിചയം മനുഷ്യര്‍ക്കുണ്ട്. ഉല്‍സവങ്ങളില്‍ ആനകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആനകള്‍ ഒന്നാന്തരം ഉപ്പ് കൊതിയന്മാരാണ്. ഉപ്പിന് വേണ്ടി അവ സഞ്ചരിക്കുന്ന പാതകളെ ആനത്തേരി എന്നാണ് പറയുന്നത്.

ഇറങ്ങാനും കയറാനും പല വഴി
ആനപ്പുറത്ത് കയറാന്‍ എട്ടു വഴികളുണ്ട്. ഇറങ്ങാന്‍ പത്ത് വഴികളും. നാല് കാലുകളിലൂടെയും ഇരുചെവികളുടെ ഭാഗത്ത് കൂടിയും തുമ്പിക്കൈയിലൂടെയും പിന്നിലൂടെ കുതിച്ചും ആനപ്പുറത്ത് കയറാം. തുമ്പിക്കൈ, നാല് കാല്, വാല്‍ഭാഗം, ഇരു ചെവിയുടെ ഭാഗങ്ങള്‍, ഇരു പാര്‍ശ്വങ്ങള്‍ എന്നിവയിലൂടയാണ് ആനപ്പുറത്ത് നിന്ന് ഇറങ്ങാനുള്ള വഴികള്‍.

ആന
പിടുത്തം
ഗജശാസ്ത്രപ്രകാരം അഞ്ച് വിധത്തില്‍ ആനകളെ പിടികൂടാന്‍ സാധിക്കുമത്രേ. ഖെദ്ദ എന്ന രീതിയാണ് അതിലൊന്ന്. ആനക്കൂട്ടത്തെ ഒന്നാകെ കെണിയില്‍ ചാടിക്കുന്ന രീതിയാണിത്. ഇണയെ ഉപയോഗിച്ച് വശീകരിച്ച് ആനയെ പിടികൂടുക, താപ്പാനയെ ഉപയോഗിച്ച് പിന്നാലെ ഓടിച്ച് പിടികൂടുക, കുഴിയില്‍ ചാടിച്ച് പിടികൂടുക, മറച്ചുവച്ച കുരുക്കില്‍ കാല് കുടുക്കി പിടികൂടുക എന്നീ രീതികളാണ് മറ്റുള്ളവ.

ട്രോഫോലാക്‌സിസ്
ഉറുമ്പുകള്‍ ഫെറോമോണുകള്‍ കൊണ്ടാണല്ലോ ആശയവിനിമയം നടത്തുന്നത്. ഇതിന് പറയുന്ന പേരാണ് ട്രോഫോലാക്‌സിസ്.

കാഴ്ചശക്തി
കാഴ്ച ശക്തിയില്‍ പിന്നിലാണ് പല ഉറുമ്പുകളും. ചിലര്‍ക്കാകട്ടെ ആ കഴിവ് തന്നെ ഇല്ല. എന്നാല്‍ ആസ്‌ത്രേലിയയില്‍ കാണപ്പെടുന്ന ബുള്‍ ഡോഗ് ഉറുമ്പുകള്‍ക്ക് ഒരുമീറ്റര്‍ അകലെയുള്ള വസ്തുക്കള്‍ വരെ കാണാം.

എല്ലുകള്‍
ഉറുമ്പുകളുടെ ശരീരത്തില്‍ എല്ലുകള്‍ ഇല്ല. ക്യൂട്ടിക്കിള്‍ എന്ന ചര്‍മകോശം കൊണ്ടാണ് ഉറുമ്പിന്റെ ശരീരം നിര്‍മിച്ചിട്ടുള്ളത്.

ശ്വാസകോശം
ഉറുമ്പിന് ശ്വാസ കോശം ഇല്ല. അവ ശരീരത്തിലെ സൂക്ഷ്മ ദ്വാരങ്ങളില്‍ കൂടിയാണ് ശ്വസിക്കുന്നത്.

ആണുങ്ങള്‍ക്ക് നാണക്കേട്
ഉറുമ്പിന്‍ കോളനികളിലെ ആണുറുമ്പുകള്‍ മഹാ മടിയന്മാരാണത്രേ. റാണിയുറുമ്പിനായി വേലക്കാരി ഉറുമ്പുകള്‍ തയാര്‍ ചെയ്യുന്ന ഭക്ഷണം പോലും ഇവര്‍ അകത്താക്കും. എന്നിട്ടോ ചുമ്മാ കിടന്നുറങ്ങും.

ഉറുമ്പുകളുടെ കാലിവളര്‍ത്തല്‍
മനുഷ്യന്‍ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നത് പോലെ ഉറുമ്പുകളും ചെയ്യാറുണ്ട്. അഫിഡ് വര്‍ഗത്തില്‍പ്പെട്ട പ്രാണികളെയാണ് ചിലയിനം ഉറുമ്പുകള്‍ കൂട്ടില്‍ വളര്‍ത്തുന്നത്. അവയുടെ സംരക്ഷണം ഉറുമ്പുകള്‍ ഏറ്റെടുക്കും. പകരം ഈ പ്രാണികള്‍ ഉണ്ടാക്കുന്ന ഹണിഡ്യൂ എന്ന തേന്‍ സ്വന്തമാക്കുകയും ചെയ്യും. യൂറോപ്പിലെ ലാര്‍ജ് ബ്ലൂ ശലഭപ്പുഴുക്കളേയും തേനിന് വേണ്ടി ഉറുമ്പുകള്‍ കൂട്ടില്‍ വളര്‍ത്താറുണ്ട്.

ജ്യൂസാണിഷ്ടം
ഉറുമ്പുകള്‍ക്ക് ഖര ഭക്ഷണത്തേക്കാളിഷ്ടം ജ്യൂസാണ്. ഖരഭക്ഷണം കൂട്ടിലെ വേലക്കാരികള്‍ പൊടികളാക്കി മാറ്റുകയും ഉമിനീരുമായി കലര്‍ത്തുകയും ചെയ്യും. ഇങ്ങനെ ലഭിക്കുന്ന കുഴമ്പാണ് ഉറുമ്പുകളുടെ ഭക്ഷണം.

മുളക്കല്ലേ വിത്തേ
ധാന്യമണികള്‍ ശേഖരിച്ചാല്‍ ചിലപ്പോള്‍ കൂട്ടില്‍ നിന്ന് അവ മുളക്കും. മുളക്കുന്ന വിത്തുകള്‍ ഉറുമ്പുകള്‍ വെളിയില്‍ കളയാറുണ്ട്. എന്നാല്‍ വിത്തുകള്‍ മുളയ്ക്കാതിരിക്കാന്‍ ഉറുമ്പുകള്‍ ചെയ്യുന്ന വിദ്യ എന്താണെന്നോ വിത്തില്‍ നന്നായി ഉമിനീര് പുരട്ടും.

നഫ്ഷല്‍ ഫ്‌ളൈറ്റ്
പ്രത്യുല്‍പ്പാദനശേഷിയുള്ള ചിറകുള്ള ഉറുമ്പുകളെ അലേറ്റ്‌സ് എന്നു വിളിക്കുന്നു. ഉറുമ്പുകള്‍ ഇണചേരുന്നതിനായി കോളനികളില്‍ നിന്ന് കൂട്ടത്തോടെ പറന്നുയരുന്നതിനാണ് നഫ്ഷല്‍ ഫ്‌ളൈറ്റ് എന്നു പറയുന്നത്. ഇണചേരുന്നതിനായി ഹോര്‍മോ ചുരത്തി പെണ്ണുറുമ്പുകള്‍ ആണുറുമ്പുകളെ ആകര്‍ഷിക്കും. അണ്ഡം വഹിക്കുന്ന പെണ്ണുറുമ്പുകള്‍ മണ്ണില്‍ കുഴികള്‍ നിര്‍മിച്ച് മുട്ടകളെ നിക്ഷേപിക്കുന്നു. ഈ സമയം ഉറുമ്പുകള്‍ ആഹാരമായി തിരഞ്ഞെടുക്കുന്നത് സ്വന്തം ചിറകുകള്‍ ആണ്. ഇവ പിന്നീട് കുഞ്ഞുറുമ്പുകള്‍ക്കുള്ള പോഷകാഹാരമായും ഉപയോഗപ്പെടുത്തും.

ഉറുമ്പുകളുടെ രാജ്ഞി
പ്രത്യുല്‍പ്പാദന ശേഷിയുള്ള പെണ്ണുറുമ്പാണ് രാജ്ഞി. 15 മുതല്‍ 30 വര്‍ഷം വരെ രാജ്ഞിക്ക് ആയുസുണ്ടാകും.

ആനയും ഉറുമ്പും നേതാവ്
ആനക്കൂട്ടത്തിലെ നേതാവായി തിരഞ്ഞെടുക്കുന്നത് കൂട്ടത്തിലെ ഏറ്റവും വലിയ പിടിയാനകളെയാണ്. ഉറുമ്പിന്‍ കൂട്ടത്തിലാകട്ടെ റാണി ഉറുമ്പാണ് നേതാവ്. റാണി ഉറുമ്പ് നശിച്ചാല്‍ ആ കോളനി മൊത്തം നശിച്ചു പോകും. പുതിയ റാണി വരില്ല. എന്നാല്‍ കൂട്ടത്തിലെ പിടി ചെരിഞ്ഞാല്‍ പുതിയ നേതാവായി മറ്റൊരു പിടിയാനയെ തിരഞ്ഞെടുക്കും.

ഭാരം
ആനകള്‍ക്ക് സ്വന്തം ഭാരത്തിന്റെയത്ര ഭാരം ഉയര്‍ത്താനാവില്ല. എന്നാല്‍ ഉറുമ്പുകള്‍ക്ക് സ്വന്തം ഭാരത്തിന്റെ എഴുപത് ഇരട്ടി വരെ വലിച്ചു നീക്കാനുള്ള കഴിവുണ്ട്. മധുരപ്രിയരാണ് ഉറുമ്പുകളും ആനകളും.

ഉറുമ്പിനെ ആനയ്ക്ക് പേടിയോ?
ഈയൊരു സംശയം പലര്‍ക്കും ഉണ്ട്. തുമ്പിക്കൈയ്ക്കുള്ളില്‍ ഉറുമ്പ് കയറിയാല്‍ അതോടെ ആനയുടെ കാര്യം തീര്‍ന്നെന്നു വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ കാര്യത്തില്‍ കഴമ്പില്ലെന്നാണ് ഗവേഷകരുടെ വാദം. തുമ്പിക്കൈക്കുള്ളില്‍ ഉറുമ്പ് കയറിയാലുണ്ടാകുന്ന അസ്വസ്ഥത ഓര്‍ത്ത് പലപ്പോഴും ആന ഉറുമ്പില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. ഇതായിരിക്കാം ഇത്തരമൊരു വിശ്വാസമുണ്ടാകാന്‍ കാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഞായറാഴ്ച 

uae
  •  a month ago
No Image

ആലുവയില്‍ ഇലക്ട്രോണിക് കടയില്‍ തീപിടിത്തം; ആളപായമില്ല

Kerala
  •  a month ago
No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago