50 ശതമാനം എ.ടി.എമ്മുകളും പൂട്ടുന്നു
മുംബൈ: രാജ്യത്തെ 1.13 ലക്ഷം എ.ടി.എമ്മുകളും പൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. എ.ടി.എം മെഷിനുകളുടെ പ്രവര്‍ത്തന ചെലവുവഴി ബാങ്കുകള്‍ക്കു കനത്ത നഷ്ടമുണ്ടാകുന്നതായി വിവിധ ബാങ്ക് മാനേജ്മെന്റുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതിന്റെ പിന്നിലെന്നാണ് വിവരം.
2019 മാര്‍ച്ചോടെ 1.13 ലക്ഷം എ.ടി.എമ്മുകളും അടച്ചുപൂട്ടുമെന്നാണ് സൂചന. നിലവില്‍ രാജ്യത്ത് 2.38 ലക്ഷം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
എ.ടി.എമ്മുകള്‍ അടച്ചുപൂട്ടുന്നതോടെ നിരവധി പേര്‍ക്കു തൊഴില്‍ നഷ്ടമാകുകയും ചെയ്യും. ഗ്രാമീണ മേഖലയിലെ എ.ടി.എമ്മുകളാണ് പ്രധാനമായും അടച്ചുപൂട്ടുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍, പ്രത്യേകിച്ചും പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെയാണ് കൂടുതലും ഇതു ബാധിക്കുക. എ.ടി.എമ്മുകള്‍ അടച്ചുപൂട്ടുന്നതോടെ ജനങ്ങള്‍ക്കു ലഭിക്കുന്ന പല ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."