അമൃത്സര്‍ ഗ്രനേഡ് ആക്രമണം; പിന്നില്‍ പാകിസ്താനെന്ന് മുഖ്യമന്ത്രി
ചണ്ഡീഗഡ്: അൃത്സറില് മതസംഘടനയുടെ പ്രാര്‍ഥനാ ഹാളിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ പാകിസ്താനെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കഴിഞ്ഞ ഞായറാഴ്ചയാണ് രാജാസാന്‍സി ഗ്രാമത്തില്‍ നിരന്കാരി വിഭാഗക്കാര്‍ സംഘടിപ്പിച്ച സമ്മേളന ഹാളിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തില്‍ ഇതുവരെ സാമുദായിക സംഘര്‍ഷത്തിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഈ ഭീകരാക്രമണത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്തിയവരില്‍ ഒരാളായ ബിക്രംജിത് സിങ്ങിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടുപ്രതിയായ അവതാര്‍ സിങ്ങിനായി അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തിനുപയോഗിച്ച ഗ്രനേഡ് പാക് നിര്‍മിതമാണ്. പ്രാഥമിക തെളിവെടുപ്പില്‍ ഖലിസ്താന്‍ ഭീകരരുടെ പങ്ക് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനം ഇല്ലാതാക്കാനുള്ള ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."