ഗുരു ഗോപിനാഥിന്റെ ജന്മവാര്‍ഷികം കലാമണ്ഡലത്തില്‍ ആഘോഷിച്ചു
ചെറുതുരുത്തി: കേരളനടനത്തിന്റെ ഉപഞ്ജാതാവും കഥകളി കലാകാരനുമായിരുന്ന ഡോ: ഗുരു ഗോപിനാഥിന്റെ ജന്മവാര്‍ഷികവും കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെ വാര്‍ഷികവും കലാമണ്ഡലം കൂത്തമ്പലത്തില്‍ നടന്നു.
കല്‍പ്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ള അധ്യക്ഷനായി. ഡോ. എം.ജി ശശിഭൂഷണ്‍, പ്രൊഫസര്‍ ലേഖ തങ്കച്ചി, ഭാരതീയ നൃത്തകലാ കേന്ദ്രം ഡയറക്ടര്‍ ഭവാനി ചെല്ലപ്പന്‍, വി.കെ ചെല്ലപ്പന്‍ നായര്‍, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ വാസന്തി മേനോന്‍, ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരന്‍ സംസാരിച്ചു.
വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സംഗീതഞ്ജന്‍ സി.എന്‍ വേണുഗോപാല്‍, കേരള നടനം കലാകാരന്മാരായ വാചസ്പതി കൃഷ്ണകുമാര്‍, ആര്‍. ജോയ് എന്നിവരെ പുരസ്‌ക്കാരം നല്‍കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."