പെരുമണ്ണയില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി
പെരുമണ്ണ: പഞ്ചായത്തില്‍ 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തവും പനിയും ബാധിച്ച് ദിവസവും നിരവധിപേരാണ് പെരുമണ്ണ പി.എച്ച്.സിയിലും ചെറൂപ്പ പി.എച്ച്.സിയിലും ചികിത്സയ്‌ക്കെത്തുന്നത്. പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാന്‍ പഞ്ചായത്തിലെ വാര്‍ഡുകളില്‍ ശുചിത്വ കമ്മിറ്റി രൂപീകരിച്ച് 27, 28, 29 ദിവസങ്ങളില്‍ ബോധവല്‍ക്കരണവും ശുചീകരണവും നടത്തുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി ബാലന്‍ നായര്‍ പറഞ്ഞു.
ഡെങ്കിയടക്കുള്ള പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിന് രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ ക്രമാതീതമായി കുറയുന്നത് തടഞ്ഞ് സാധാരണ നിലയിലേക്ക് ഉയര്‍ത്താനുതകുന്ന ഹോമിയോപതി മരുന്നുകള്‍ പെരുമണ്ണ ഹോമിയോ പ്രാഥമിക കേന്ദ്രത്തില്‍ ലഭ്യമായിട്ടും മഴക്കാലത്തിന് മുന്‍പ് വിതരണം നടത്താതിരുന്നത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."