എല്ലാ കശുവണ്ടി ഫാക്ടറികളിലും നവംബര്‍ ഒന്നു മുതല്‍ മിനിമം വേതനം നിര്‍ബന്ധം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കശുവണ്ടി ഫാക്ടറികളിലും നവംബര്‍ ഒന്നു മുതല്‍ മിനിമം വേതനം നിര്‍ബന്ധമാക്കാന്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍ ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.
യന്ത്രവത്കരണം നടത്തിയിട്ടുള്ള കശുവണ്ടി സ്ഥാപനങ്ങളില്‍ മിനിമം വേതനം നടപ്പാക്കാന്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
വ്യവസായത്തിലെ മറ്റു പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഒരു മാസത്തിനുള്ളില്‍ വ്യവസായബന്ധ സമിതി വിളിച്ചു ചേര്‍ക്കുമെന്നും ഇരു മന്ത്രിമാരും വ്യക്തമാക്കി.
യോഗത്തില്‍ മിനിമം വേതന ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ. ഗുരുദാസന്‍, ലേബര്‍ കമ്മിഷണര്‍ സി.വി.സജന്‍, കശുവണ്ടി മേഖലയിലെ വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, ഉടമകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."