ആരോഗ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം: ഹൈദരലി തങ്ങള്‍
തിരൂരങ്ങാടി: ആരോഗ്യരംഗം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ജീവ കാരുണ്യ മേഖലയിലെന്ന പോലെ തന്നെ ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
ചെമ്മാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ചാരിറ്റി സെന്ററിന്റെ റമദാന്‍ സംഗമവും ഇഫ്താര്‍ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. കാലവര്‍ഷം ആരംഭിച്ചതോടെ നാട് പകര്‍ച്ച വ്യാധികളുടെ ഭീതിയിലാണ്. ദിവസവും അസുഖ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കൊതുക് നശീകരിണത്തിനും മറ്റും ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകള്‍ രംഗത്ത് വരണം. ഈ മേഖലയില്‍ ഇത്തരം സംഘടനകള്‍ക്ക് ഒരു സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റില്‍ നടന്ന പരിപാടിയില്‍ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അധ്യക്ഷനായി.
ഈ വര്‍ഷത്തെ ദയയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ സ്വരൂപിച്ച തുക തങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എം.എ ഖാദര്‍, പി.എസ്.എച്ച് തങ്ങള്‍, സി.എച്ച് മഹ്മൂദ് ഹാജി, ഡോ. ശ്രീബിജു, അഡ്വ.ഫൈസല്‍ ബാബു, കെ കലാം മാസ്റ്റര്‍, ഡോ. സുബൈര്‍ മേടമ്മല്‍, ഹനീഫ മൂന്നിയൂര്‍, എ.കെ മുസ്തഫ, സി അബ്ദുറഹ്മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഒ.സി ഹനീഫ, ആസിഫ് മഷ്ഹൂദ്, പി.കെ മുഹമ്മദ് ഹാജി, ടി.പി.എം ബഷീര്‍, എം സൈതലവി, സി അബ്ദുറഹ്മാന്‍ കുട്ടി, ഷാഹുല്‍ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."