സാമ്പത്തിക സംവരണം നടപ്പിലാക്കി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. കേരളത്തില്‍ ഇതാദ്യമായാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. സംസ്ഥാന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ജൂണ്‍ എട്ടിന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ എല്‍.ഡി ക്ലര്‍ക്ക് സബ് ഗ്രൂപ്പ് ഓഫിസര്‍ തസ്തികയുടെ സാധ്യതാ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്.
മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഈ ലിസ്റ്റിലുണ്ടാകും. ജാതി, ക്രിമിലിയര്‍, സാമ്പത്തിക സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തി അന്തിമ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് എം. രാജഗോപാലന്‍ നായര്‍, അംഗങ്ങളായ ജി.എസ് ഷൈലാമണി, പി.സി രവീന്ദ്രനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."