കനോലി കനാലിലേക്ക് മാലിന്യം: 6 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്
കോഴിക്കോട്: ശുചീകരിച്ച കനോലി കനാലിലേക്ക് മലിന ജലം ഒഴുക്കിവിട്ട ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഇ. ബാബു, ടി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മാവൂര്‍ റോഡിലെ ഹോട്ടല്‍ സാഗര്‍, ഇന്ത്യന്‍ കോഫി ഹൗസ്, ജാഫര്‍ഖാന്‍ കോളനിയിലെ മേജര്‍ ഹോട്ടല്‍, എം.എം അലി റോഡിലെ അളകാപുരി ഹോട്ടല്‍, ശാസ്താപുരി ഹോട്ടല്‍, ഹോട്ടല്‍ ഡിസ്‌നിലാന്റ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ സ്ഥാപനങ്ങള്‍ ലൈസന്‍സ് പുതുക്കുന്ന സമയത്ത് ദ്രവമാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി മലിനജലം നേരിട്ട് ഓടയിലേക്ക് ഒഴുക്കിയതിനാല്‍ അവ കനോലി കനാലിലേക്ക് എത്തുന്നതായി പരിശോധനയില്‍ കണ്ടെത്തി.
ഇതിന്റെയടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയത്. നോട്ടിസ് സമയപരിധി കഴിഞ്ഞിട്ടും കുറ്റം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."