19 ഇഞ്ച് നീളത്തില്‍ ജോണിന്റെ വളപ്പില്‍ വിളഞ്ഞ ആനക്കൊമ്പന്‍ വെണ്ടക്ക ഗിന്നസ് ബുക്കിലേക്ക്
ചാവക്കാട്: 19 ഇഞ്ച് നീളവുമായി ജോണിന്റെ വളപ്പില്‍ വിളഞ്ഞ ആനക്കൊമ്പന്‍ വെണ്ടക്ക ഗിന്നസ് ബുക്കിലേക്ക്.
കാല്‍ നൂറ്റാണ്ടിലേറെ കാലമായി ജൈവപച്ചകറി കൃഷി നടത്തുന്ന പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി.എഫ് ജോണ്‍ ഗിന്നസ് ജോണ്‍ എന്ന പേരിലറിയപ്പെടാന്‍ ഇനി അല്‍പ്പം സാങ്കേതിക നടപടികള്‍ മാത്രം.
മുറ്റത്തും ടെറസിലും വളര്‍ന്നു നിന്ന ആനക്കൊമ്പന്‍ വെണ്ടയുടെ വിളവെടുത്തപ്പോഴാണ് അമ്പതോളം ആനക്കൊമ്പന്‍ വെണ്ടയ്ക്കകളില്‍ ഒരുവന്‍ 19 ഇഞ്ച് വലിപ്പമുള്ളവന്‍.
നിലവില്‍ ഗിന്നസ് ബുക്കില്‍ കയറിയ ഏറ്റവും വലിയ വെണ്ടയ്ക്കയുടെ വലിപ്പം 18 ഇഞ്ചാണ്. ലോകത്തെ ഏറ്റവും വലില വെണ്ടയ്ക്ക കണ്ട് വിലയിരുത്താന്‍ കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.
കൃഷി വകുപ്പില്‍ നിന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചാല്‍ ജോണും അദ്ദേഹത്തിന്റെ വെണ്ടയ്ക്കയും ഗിന്നസ് ബുക്കിലേക്ക് കയറും. കഴിഞ്ഞ വര്‍ഷം ലഭിച്ച വെണ്ടയ്ക്കക്ക് നീളം പതിനെട്ടര ഇഞ്ച് വലിപ്പാണുണ്ടായത്.
25 വര്‍ഷം മുമ്പാണ് നാടന്‍ വെണ്ടയ്ക്ക കൃഷി അദ്ദേഹം ആരംഭിക്കുന്നത്. വീടുനില്‍ക്കുന്ന സ്ഥലത്തും പുറംപറമ്പുകളിലും നെല്‍കൃഷിയാണ് ആദ്യം തുടങ്ങിയത്. വിവിധയിനം വാഴകള്‍, കൊള്ളി, പയര്‍, മത്തങ്ങ, കുമ്പളങ്ങ, കൂര്‍ക്ക തുടങ്ങി കൃഷിയാണ് ജോണിന്റെ പുരയിടങ്ങളില്‍ വിളഞ്ഞുകിടക്കുന്നത്. നഗരസഭയുടെ മികച്ച ജൈവ സമഗ്ര കൃഷി വിഭാഗത്തില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ടു.
കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ് ജോണ്‍ ജൈവ പച്ചകറി കൃഷി ചെയ്യുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."