രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ ബജാജ് പള്‍സര്‍ ക്ലാസിക്
പള്‍സര്‍ 150 ക്ലാസിക് രണ്ട് നിറഭേദങ്ങളില്കൂടി ലഭ്യമാകുന്നു. നിലവിലുള്ള സമ്പൂര്‍ണ കറുപ്പിനൊപ്പം ബ്ലാക്ക് വിത്ത് റെഡ് ഹൈലൈറ്റ്സ്, ബ്ലാക്ക് വിത്ത് സില്‍വര്‍ നിറങ്ങളിലാണ് പള്‍സര്‍ 150 ക്ലാസിക് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയത്. ഡല്‍ഹി എക്സ് ഷോറൂമില്‍ 64,998 രൂപയാണ് ബൈക്കിന് വില.
ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍, ബാഡ്ജിങ്, ഗ്രാബ് ഹാന്‍ഡ്ല്‍, റിം ടേപ്, സൈഡ് പാനലിലെ കൃത്രിമ വെന്റ് തുടങ്ങിയവയിലാവും ഹൈലൈറ്റുകള്‍ പ്രത്യക്ഷപ്പെടുക. ചുവപ്പ് ഹൈലൈറ്റിനൊപ്പം സീറ്റിന്റെ തുന്നലിനും ചുവപ്പ് നിറമാണ് ഉപയോഗിക്കുക.
കഴിഞ്ഞ ജൂണിലാണ് പള്‍സര്‍ 150 ക്ലാസിക് വിപണിയിലെത്തിയത്. 149 സി സി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് എന്‍ജിനാണു ബൈക്കിനു കരുത്തേകുക; 8,000 ആര് പി എമ്മില്‍ 14 ബി എച്ച് പി വരെ കരുത്തും 6,000 ആര് പി എമ്മില്‍ 13.4 എന്‍ എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. ഷാസി, ഗീയര്‍ബോക്സ്, സസ്പെന്ഷന്, ബ്രേക്ക് തുടങ്ങിയവയെല്ലാം സാധാരണ 'പള്‍സറി'നു സമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."