കശ്മിരില്‍ കേബിള്കാറിന് മുകളില്‍ മരം വീണ് ഏഴു മരണം
ശ്രീനഗര്‍: കശ്മിരിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗിലെ ഗോണ്ടലയില് കേബിള്കാറിന് മുകളില്‍ മരം വീണുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഇവരില്‍ നാലുപേര്‍ ഒരുകുടുംബത്തിലെ അംഗങ്ങളാണ്. കേബിള്‍കാര്‍ ഇരുമ്പു കമ്പിയിലൂടെ പോകുമ്പോഴായിരുന്ന അപകടം.
കമ്പിയില്‍ മരം വീണതിനെതുടര്‍ന്ന് ഇത് പൊട്ടി താഴേക്ക് വീണാണ് വിനോദ സഞ്ചാരികള്‍ മരിച്ചത്. ഡല്‍ഹിയിലെ ഷാലിമാര്‍ബാഗ് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവരുടെ ഗൈഡും അപകടത്തില്‍ മരിച്ചതായി ബാരാമുല്ല പൊലിസ് അറിയിച്ചു. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
ശക്തമായ കാറ്റില്‍ മരം വീണ് കേബിള്‍ ടവര്‍ തകര്‍ന്നതാണ് കാര്ഘടിപ്പിച്ച ഇരുമ്പുകമ്പി പൊട്ടാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍, കാര്ഘടിപ്പിച്ച ഇരുമ്പുകമ്പി പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് ചിലര്‍ പൊലിസിനോട് വെളിപ്പെടുത്തിയത്. ഉത്തര കശ്മിരില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ഗുല്‍മാര്‍ഗിലെ ഗോണ്ടല പ്രദേശം. ഏഷ്യ വന്‍കരയിലെ ഏറ്റവും വലിയ റോപ് വെ സംവിധാനത്തോടെയുള്ള കേബിള്‍ കാറില്‍ കയറാനും ഇത് കാണാനുമായി ഓരോ വര്‍ഷവും നിരവധി പേരാണ് ഇവിടെയെത്താറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."