ദേവസ്വം മന്ത്രിക്കെതിരേ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ എരുമേലിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങള്‍ പ്രഹസനമാക്കിയെന്നാരോപിച്ചാണ് പ്രതിഷേധം. ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളും ബാനറുമായി പ്രതിഷേധക്കാര്‍ യോഗം നടക്കുന്ന ഓഡിറ്റോറിയത്തിന് പുറത്ത് കുത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
ഈ മാസം പതിനാറിനാണ് ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നത്. പൊലിസ് ഫയര്‍ഫോഴ്സ് ,പൊതുമരാമത്ത് വകുപ്പ്,ജല അതോറിറ്റി തുടങ്ങി നാല്പതോളം വകുപ്പ് പ്രതിനിധികളുമായാണ് ദേവസ്വം മന്ത്രി യോഗം വിളിച്ചത്.
ശബരിമലയില്‍ കടമുറികള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."