മുത്തച്ഛനെ കടത്തിവെട്ടി മൂന്നു വയസുകാരന് കൊച്ചുമകന്!
അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെയും കുടുംബത്തിന്റെയും ആസ്തിയില്‍ വന്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടയില്‍ 12.5 കോടി രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. എട്ടു വര്‍ഷമായി തന്റെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങള്‍ അദ്ദേഹം സ്വമേധയാ വെളിപ്പെടുത്തുന്നുണ്ട്.
ഇന്നലെ വെളിപ്പെടുത്തിയ വിവരത്തിലാണ് വന്‍ വര്‍ധനവുണ്ടായതായി വ്യക്തമാക്കിയത്. എന്നാല്‍, ചന്ദ്രബാബു നായിഡുവിന്റെ മൂന്നു വയസുകാരനായ പേരക്കുട്ടിയുടെ ആസ്തിയാകട്ടെ അദ്ദേഹത്തേക്കാള്‍ ആറു മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 18.71 കോടി രൂപയുടെ ആസ്തികളാണ് പേരക്കുട്ടിയായ നാരാ ദേവന്ഷിന്റെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷം നായിഡുവിന്റെ ആസ്തിയുടെ വര്‍ധനവ് 46 ലക്ഷമായിരുന്നു. ഈ വര്‍ഷമാകട്ടെ, 5.31 കോടിയായാണ് സ്വത്തുക്കള്‍ വര്‍ധിച്ചത്.
നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയാണ് കുടുംബത്തിലെ ഏറ്റവും വലിയ സമ്പന്ന. അവരുടെ മൊത്തം ആസ്തി 31.01 കോടിയുടേതാണ്. കഴിഞ്ഞ വര്‍ഷം 25.41 കോടിയായിരുന്നു ഇവരുടേത്. ഈ വര്‍ഷം 5.6 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും സംസ്ഥാന ഐ.ടി മന്ത്രിയുമായ നാരാ ലോകേഷിന്റെ ആസ്തി 21.40 കോടിയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 15.21 കോടിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."