2020ല്‍ 26 പൊതു അവധികള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020 ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധികളും മൂന്ന് നിയന്ത്രിത അവധികളുമാണുണ്ടാകുക.
ജനുവരി രണ്ട് വ്യാഴാഴ്ച മന്നം ജയന്തി, ഫെബ്രുവരി 21 വെള്ളിയാഴ്ച ശിവരാത്രി, ഏപ്രില്‍ 9 വ്യാഴാഴ്ച പെസഹ, ഏപ്രില്‍ 10 വെള്ളിയാഴ്ച ദുഃഖ വെള്ളി, ഏപ്രില്‍ 14 ചൊവ്വാഴ്ച വിഷു, അംബേദ്കര്‍ ജയന്തി, മെയ് ഒന്ന് വെള്ളിയാഴ്ച മെയ് ദിനം, ജൂലൈ 20 തിങ്കളാഴ്ച കര്‍ക്കടക വാവ്, ജൂലൈ 31 വെള്ളിയാഴ്ച വലിയ പെരുന്നാള്‍, ഓഗസ്റ്റ് 15 ശനിയാഴ്ച സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 28 വെള്ളിയാഴ്ച അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 ശനിയാഴ്ച മുഹ്റം, ഓഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണം, സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച മൂന്നാം ഓണം, സെപ്റ്റംബര്‍ രണ്ട് ബുധനാഴ്ച ശ്രീനാരായണ ഗുരു ജയന്തി, സെപ്റ്റംബര്‍ 10 വ്യാഴാഴ്ച ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 തിങ്കളാഴ്ച ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്ച ഗാന്ധി ജയന്തി, ഒക്ടോബര്‍ 24 ശനിയാഴ്ച മഹാനവമി, ഒക്ടോബര്‍ 26 തിങ്കളാഴ്ച വിജയദശമി, ഒക്ടോബര്‍ 29 വ്യാഴാഴ്ച നബിദിനം, ഡിസംബര്‍ 25 വെള്ളിയാഴ്ച ക്രിസ്മസ് എന്നിങ്ങനെയാണ് പൊതു അവധി ദിനങ്ങള്‍.ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രില്‍ 12 ഈസ്റ്റര്‍, മേയ് 24 ചെറിയ പെരുന്നാള്‍, ഓഗസ്റ്റ് 30 ഒന്നാം ഓണം എന്നീ ദിവസങ്ങളിലാണ് ഞായറാഴ്ച പൊതു അവധി വരുന്നത്. നവംബര്‍ 14 രണ്ടാം ശനിയാഴ്ചയാണ് ദീപാവലി.
കൂടാതെ മാര്‍ച്ച് 12 വ്യാഴാഴ്ച അയ്യാ വൈകുണ്ഠ സ്വാമി ജയന്തിയും ഓഗസ്റ്റ് 3 തിങ്കളാഴ്ച ആവണി അവിട്ടവും സെപ്റ്റംബര്‍ 17 വ്യാഴാഴ്ച വിശ്വകര്മദിനവും നിയന്ത്രിത അവധി ദിവസങ്ങളായിരിക്കും.
വലിയ പെരുന്നാള്‍, ചെറിയ പെരുന്നാള്‍, മുഹ്റം, നബിദിനം എന്നിവ മാസപ്പിറവി കാണുന്നതിന് അനുസരിച്ച് ദിവസങ്ങളില്‍ വ്യത്യാസമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."