HOME
DETAILS
MAL
ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു
backup
June 27 2017 | 07:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ മരിച്ചു. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഒഖ്‌ലയിലാണ് അപകടം.
ഒഖ്‌ലയിലെ ഫെയ്‌സ് 1 സ്ഥലത്തെ ചായക്കടയിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടറിലെ റെഗുലേറ്ററിന് ലീക്കുണ്ടായതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."