അഴിയൂരില്‍ സംഘര്‍ഷം: മൂന്നു ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ഇന്ന് ഹര്‍ത്താല്‍
വടകര: അഴിയൂര്‍ മേഖലയില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷം. മൂന്ന് മുസ്സിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. അഴിയൂര്‍ കോട്ടിക്കൊല്ലാന്‍ മുനാഫിര്‍ (26), അഴിയൂര്‍ മരുന്നറക്കല്‍ തെക്കയില്‍ നദീര്‍ (28), കല്ലാമലയിലെ മുഹമ്മദ് ഷബീം (18) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രണ്ടു പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് ഷബീമിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് കാറിലത്തെിയ സംഘം മുനാഫിറിനെയും നദീറിനെയും അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്തുവച്ചും ഷബീമിനെ കല്ലാമലയില്‍ വച്ചുമാണ് അക്രമിച്ചത്. മൂവര്‍ക്കും കാലിനും പുറത്തുമാണ് വെട്ടേറ്റത്. അക്രമത്തിനു പിന്നില്‍ സി.പി.എം ക്രിമിനല്‍ സംഘങ്ങളാണെന്ന് മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസം മുമ്പ് സി.പി.എം പ്രവര്‍ത്തകരും എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.സി.പി.എം അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."