പ്രിയങ്കാ ഗാന്ധിയുടെ വാട്സ്ആപ്പും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ്; 'ഇത് ഒരു രാജ്യത്തും നടക്കാത്ത സംഭവം'
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇത് ഒരു രാജ്യത്തും നടക്കാത്ത സംഭവമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്ജുവേല പറഞ്ഞു.
ചോര്‍ത്തിയെന്ന കാര്യം വാട്സ്ആപ്പ് തന്നെയാണ് അറിയിച്ചതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര വ്യമോയാന മന്ത്രി പ്രഫുല്‍ പാട്ടേലും ഇതേ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഇസ്റാഈലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് 1400 പേരുടെ വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇന്ത്യയില്‍ നിന്ന് സന്ദേശം ചോര്‍ത്തപ്പെട്ട 121 പേരുടെ ലിസ്റ്റ് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നുവെന്ന് വാട്സ്ആപ്പ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."