പട്ടാപ്പകല്‍ മോഷണം; 70 പവന് സ്വര്‍ണം കവര്‍ന്നു
പത്തനാപുരം: പട്ടാപകല്‍ വീട് കുത്തി തുറന്ന് 70 പവന് സ്വര്‍ണം കവര്‍ന്നു. പത്തനാപുരം വണ്‍വേയില്‍ ലൗലാന്റില്‍ നവാസിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണം പോയത്. പകല്‍ സമയമായിരുന്നു സംഭവം. നവാസും ഭാര്യയും രാവിലെ പത്ത് ഓടെ ജോലിയ്ക്കായി പോയിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. വീടിന്റെ മുന്‍ഭാഗത്തെ കതക് കുത്തി തുറന്ന നിലയിലായിരുന്നു. എല്ലാ മുറിയുടെയും കതകുകള്‍ തുറന്നിട്ടുണ്ട്. സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന മുറി പൂര്‍ണ്ണമായും വലിച്ച് വാരിയിട്ട നിലയിലാണ്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന 70 പവന് സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ പറയുന്നു.
മതില് ചാടിയാണ് മോഷ്ടാവ് വീടിന്റെ പരിസരത്ത് എത്തിയതെന്നാണ് പൊലിസ് നിഗമനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസ് വീടിനുള്ളില്‍ പരിശോധന നടത്തി.വെള്ളിയാഴ്ച വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്ത് പരിശോധന നടത്തും. സമീപത്തെ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സി.സി ടി.വി കാമറ ദൃശ്യങ്ങളും പൊലിസ് ശേഖരിക്കുന്നുണ്ട്. പത്തനാപുരം സി.ഐ അന്‍വറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."