HOME
DETAILS

വാട്‌സ്ആപ്പ്: ചാറ്റിങ്ങില്‍നിന്ന് രാഷ്ട്രീയ ആയുധത്തിലേക്ക്

  
backup
November 03 2019 | 19:11 PM

use-of-whatsapp-as-a-political-weapon-04-11-2019

 

 

നമ്മുടെ ജീവിതം മാറ്റിമറിച്ച ചില വിപ്ലവങ്ങളുടെ പേരെടുത്തു പറഞ്ഞാല്‍ വാട്‌സ്ആപ്പ് എന്ന സോഷ്യല്‍ നെറ്റ്‌വര്‍കിങ് ആപ്പ് അതില്‍ ഏറ്റവും മുകളില്‍ വരും. സന്ദേശങ്ങളയക്കാന്‍ ഉപയോഗിക്കുന്ന ഈ ആപ്പിന് നിലവില്‍ ലോകത്താകമാനം ഏകദേശം 1.5 ബില്യന്‍ ഉപയോക്താക്കളുണ്ട്. ഇതു വെറുമൊരു മെസേജിങ് ആപ്പില്‍നിന്ന് സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റാനും അതുപോലെ തന്നെ ഇറക്കാനുമൊക്കെയുള്ള ഒന്നാന്തരം ഉപകരണമായി മാറിയിരിക്കുന്നു.
ഫേസ്ബുക്കാണ് നിലവില്‍ വാട്‌സ്ആപ്പിനെ കൈയാളുന്നത്. എന്നാല്‍ കഴിഞ്ഞദിവസം കമ്പനി ഒരു ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇസ്‌റാഈലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പിന്റെ സ്‌പൈ വെയറായ പെഗാസസ് വാട്‌സ്ആപ്പിന്റെ വിഡിയോ കാളിങ് സിസ്റ്റത്തിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ്. അങ്ങനെ ചെയ്തതിലൂടെ ലോകത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജേണലിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്റ്റിവിസ്റ്റുകള്‍,അഭിഭാഷകര്‍ എന്നിവരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുകയാണ്. മെയ് മാസത്തിലെ രണ്ടാഴ്ചയോളം പെഗാസസ് എന്ന സ്‌പൈവെയര്‍ ഡാറ്റ ചോര്‍ത്തി. എന്‍.എസ്.ഒ ഗ്രൂപ്പിനെതിരേ കേസ് കൊടുത്തിരിക്കുകയാണ് വാട്‌സ്ആപ്പ്.ഒരു സ്റ്റാറ്റസ് ഷെയറിങ് പ്ലാറ്റ്‌ഫോമായി തുടങ്ങി ആശയവിനിമയരംഗത്തെ അത്ഭുതമായി മാറിയ വാട്‌സ്ആപ്പ് ഒരു രാഷ്ട്രീയ ആയുധമായി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. രാഷ്ട്രീയ അജണ്ടകളുടെ പ്രചാരണത്തില്‍ മുഖ്യപങ്കു വഹിക്കാന്‍ വാട്‌സ്ആപ്പിനായി. അതോടൊപ്പം ഭരണകൂടത്തിന്റെ നിരീക്ഷണക്കണ്ണായും വാട്‌സ്ആപ്പ് പ്രവര്‍ത്തിച്ചു. പെഗാസസ് വിവരംചോര്‍ത്തല്‍ അധ്യായത്തോടുകൂടി ഒരുപാടുപേര്‍ വാട്‌സ്ആപ്പ് അക്കൗണ്ട് ഉപേക്ഷിക്കുകയാണ്.

വാട്‌സ്ആപ്പിന്റെ കഥ
പത്തുവര്‍ഷം മുമ്പ് 2009ലാണ് ബ്രെയാന്‍ ആക്ടണും ജാന്‍ കമും ഒന്നിച്ച് വാട്‌സ്ആപ്പ് ആരംഭിച്ചത്. യാഹുവിലെ എന്‍ജിനീയര്‍മാരായിരുന്നു ഇരുവരും തങ്ങളുടെ ജോലി ഉപേക്ഷിച്ച് ഫേസ്ബുക്കില്‍ ജോലി തേടിയെങ്കിലും ലഭിച്ചില്ല. ഇരുവര്‍ക്കും സന്ദേശങ്ങള്‍ കൈമാറുന്ന ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കണമെന്ന് അതിയായ ആഗ്രഹത്തിന്റെ പുറത്താണ് വാട്‌സ്ആപ്പ് ജനിക്കുന്നത്. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇടയില്‍ സന്ദേശങ്ങള്‍ കൈമാറുന്ന ഒരു ആപ്പ്. അങ്ങനെയാണ് എന്തുണ്ട് വിശേഷം എന്ന അര്‍ഥമുള്ള വാട്‌സ്ആപ്പ് എന്ന പേരും ഇടുന്നത്.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇത്തരമൊരു ആപ്പിന്റെ അനന്തസാധ്യത മനസിലാക്കി, ജാന്‍ കം തന്റെ ആശയം ആക്ടണുമായി പങ്കുവച്ചു. അതിനുപറ്റിയ ഒരു ഓപറേറ്റിങ് സിസ്റ്റം വികസിപ്പിച്ചെടുക്കാന്‍ പറ്റിയ ഒരാളെ റെന്റ്എകോഡര്‍ കോമിലൂടെ കണ്ടെത്തുകയും ചെയ്തു. റഷ്യന്‍ സോഫ്റ്റ്‌വയര്‍ ഡവലപ്പര്‍ ഇഗോര്‍ സോളമെനിക്കോവ് ആയിരുന്നു അത്.
ആപ്പ് ലോഞ്ച് ചെയ്‌തെങ്കിലും വേണ്ടത്ര റിവ്യൂസ് ലഭിച്ചില്ല. ചിലപ്പോള്‍ ക്രാഷാവും, ചിലപ്പോള്‍ ഹാങ്ങും ചിലപ്പോള്‍ ബാറ്ററിമുഴുവനും തീര്‍ക്കും. എന്നാല്‍ 2009 ജൂണോടുകൂടി കാര്യങ്ങള്‍ മാറി. ആപ്പിള്‍ പുഷ് നോട്ടിഫിക്കേഷന്‍സ് അവതരിപ്പിച്ചു. അതോടെ ആരുടെ സ്റ്റാറ്റസും അപ്പോതന്നെ കാണാം എന്ന സ്ഥിതിയായി. കൂടാതെ ആവശ്യവും വര്‍ധിച്ചു. അങ്ങനെ വാട്‌സ്ആപ്പ് 2.0 പുറത്തിറക്കാന്‍ വാട്‌സ്ആപ്പിന്റെ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായി. മൊബൈല്‍ നമ്പര്‍ മാത്രം റെജിസ്റ്റര്‍ ചെയ്ത് ചാറ്റ് ചെയ്യാനും മെസേജുകള്‍ അയക്കാനും ആയിത്തുടങ്ങിയതോടെ സംഗതി വന്‍ ഹിറ്റായി. വാട്‌സ്ആപ്പിന്റെ എതിരാളിയായിരുന്നു ബ്ലാക് ബെറി മെസ്സഞ്ചര്‍. എന്നാല്‍ അത് ബ്ലാക്ക് ബെറി ഉപയോക്താക്കള്‍ക്ക് മാത്രമേ ഉപയോഗിക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ ചാറ്റ് ചെയ്യാനുള്ള സൗകര്യം എല്ലാവര്‍ക്കും നല്‍കുകയായിരുന്നു വാട്‌സ്ആപ്പ്.
വിലകൂടിയ അന്താരാഷ്ട്ര ഫോണ്‍വിളികളോട് എന്താണോ സ്‌കൈപ് ചെയ്തത് അതാണ് സന്ദേശങ്ങളോടു വാട്‌സ്ആപ്പ് ചെയ്തത് എന്നും ആളുകള്‍ പറഞ്ഞുതുടങ്ങി. ഒരു പക്ഷെ അതിനും മേലെയായിരുന്നു വാട്‌സ്ആപ്പിന്റെ ബിസിനസ് പ്ലാനുകള്‍. മീഡിയ ഫയലുകള്‍ അയക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് ഒരുക്കി. അതോടെ കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 2011 ഒക്ടോബറോടെ ഒരു ബില്യന്‍ സന്ദേശങ്ങളും മീഡിയ ഫയലുകളുമാണ് വാട്‌സ്ആപ്പിലൂടെ പ്രതിദിനം അയക്കപ്പെട്ടത്. 2013ഓടെ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷം കവിഞ്ഞു. വാട്‌സ്ആപ്പിന്റെ മൂല്യം 1.5 ബില്യന്‍ ഡോളറായി ഉയര്‍ന്നു.
ഒരിക്കല്‍ തഴഞ്ഞ ഫേസ്ബുക്ക് മേധാവിമാര്‍ക്ക് ആക്ടണിന്റെയും കൗമിന്റെയും വാതില്‍ മുട്ടിവിളിക്കാന്‍ ഈ വളര്‍ച്ച ഇടയാക്കി. ഒരു ക്രോസ് പ്ലാറ്റ് ഫോം മെസേജിങ് ആപ്പിന്റെ അനന്തസാധ്യത കണക്കിലെടുത്ത് 2014ല്‍ ഫേസ്ബുക്ക് വാട്‌സ്ആപ്പിനെ വാങ്ങി. റെക്കോഡ് തുകയായ 19 ബില്യന്‍ ഡോളറായിരുന്നു തുക. ഫേസ്ബുക്ക് വാങ്ങുമ്പോള്‍ 35 പേരായിരുന്നു വാട്‌സ്ആപ്പില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നത് ഏറ്റവും പ്രശസ്തമായ ആപ്പാണ്.

രാഷ്ട്രീയ കഥകള്‍
വളരെ പ്രായോഗികവും ഫലപ്രദവുമായ ഒരു ആപ്പുണ്ടായാല്‍ തീവ്രവാദ സംഘങ്ങള്‍ വരെ അതുപയോഗിക്കുമത്രെ. ലോകത്താകമാനമുള്ള നിരവധി തീവ്രവാദാക്രമണങ്ങളില്‍ വാട്‌സ്ആപ്പിലൂടെയാണ് ആശയവിനിമയം നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം അഞ്ചുകോടി വാട്‌സ്ആപ്പ് ഉപയോക്താക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പേ വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണിയായി ഇന്ത്യ. ഇന്ത്യയില്‍ നിലവില്‍ 30 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് പ്രചാരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മോദി വന്നതെല്ലാം ചര്‍ച്ചയായിരുന്നു. ഇന്ത്യമുഴുവനുമുള്ള ഓരോ പോളിങ് ബൂത്തിലും സന്ദേശങ്ങളും പടങ്ങളും വിഡിയോകളും അയക്കാന്‍ ഒരാളെയെങ്കിലും നിര്‍ത്താനാണ് അന്ന് ആ ചര്‍ച്ചയില്‍ തീരുമാനമായത്. പി.എം മോദി നമ്പര്‍ വണ്‍ എന്നയക്കാത്ത വാട്‌സ്ആപ്പ് യൂസര്‍ കുറവായിരിക്കും.
വാട്‌സ്ആപ്പ് ഇന്ന് അപകടകാരിയാണ്. ലോക് നീതി- സി.എസ്.ഡി.എസ് സര്‍വേയുടെ കണ്ടെത്തല്‍ പ്രകാരം ഭൂരിപക്ഷം പേരും വാട്‌സ്ആപ്പില്‍ വരുന്നത് പൂര്‍ണമായും വിശ്വസിക്കുന്നില്ലെങ്കിലും 30 ശതമാനത്തോളം പേര്‍ ഇതുമാത്രമാണ് സത്യമെന്നു വിശ്വസിക്കുന്നവരാണത്രെ. വെറും ഒരു ശുഭദിന സന്ദേശത്തേക്കള്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാനും രാഷ്ട്രീയ അജണ്ടകള്‍ പങ്കുവയ്ക്കാനുമാണ് വാട്‌സ്ആപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. 2017ല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ ആറിലൊരുഭാഗം രാഷ്ട്രീയപാര്‍ട്ടികള്‍ നയിക്കുന്നതോ, രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്നതോ ആയിരുന്നു. അതില്‍ രക്തച്ചൊരിച്ചിലുകള്‍ക്കും വാട്‌സ്ആപ്പിലെ രാഷ്ട്രീയ ആഹ്വാനങ്ങള്‍ക്കൊണ്ടാവുന്നു.
ഇന്ത്യയില്‍ 30 ഓളം ആള്‍കൂട്ടക്കൊലയ്ക്കും കൊലപാതകങ്ങള്‍ക്കും വാട്‌സ്ആപ്പ് കാരണമായിട്ടുണ്ട്. ജാര്‍ഖണ്ഡ് മുതല്‍ തമിഴ്‌നാട് വരെയും അസമിലുമൊക്കെ ഇതുതന്നെ സ്ഥിതി. ഇസ്‌ലാമോഫോബിയ വളര്‍ത്താനും ഞങ്ങള്‍ നിങ്ങള്‍ എന്നൊക്കെയുള്ള തീവ്രഹിന്ദുത്വ പ്രൊപ്പഗണ്ട വല്ലാത്തൊരു വഴിയിലാണ് വാട്‌സ്ആപ്പിലൂടെ എത്തി നില്‍ക്കുന്നത്. എല്ലാഭാഗത്തുനിന്നുള്ള സമ്മര്‍ദം കൂടിയപ്പോള്‍ ഫോര്‍വേഡ് അയക്കാനാവുന്ന മെസേജുകളുടെ എണ്ണം കുറച്ചും റിപ്പോര്‍ട്ട് ബട്ടണ്‍ ഘടിപ്പിച്ചുമെല്ലാം വാട്‌സ്ആപ്പ് തടിയൂരാന്‍ നോക്കിയെങ്കിലും എന്‍ക്രിപ്ഷന്‍ സമ്പ്രദായത്തില്‍ ഒന്നും നടക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു പെഗാസസ് കഥ
വാട്‌സ്ആപ്പിന്റെ സുരക്ഷയിലും ഡാറ്റാ കൊതിയരായ ഫേസ്ബുക്കുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവില്‍ വാട്‌സ്ആപ്പിന്റെ രണ്ടു നിര്‍മാതാക്കളും കമ്പനി വിട്ടു. 2017ലാണ് ബ്രയാന്‍ ആക്ടണ്‍ വാട്‌സ്ആപ്പ് വിട്ടത്. അദ്ദേഹം സിഗ്നല്‍ ഫൗണ്ടേന്‍സില്‍ ചേര്‍ന്നു. എന്നാല്‍ ഡാറ്റപ്രൈവസിയുടെ പേരില്‍ കഴിഞ്ഞവര്‍ഷമാണ് ജാന്‍ കം കമ്പനി വിട്ടത്. ഇന്ന് വാട്‌സ്ആപ്പിന് ഉറക്കമില്ല. ഇസ്‌റാഈലി കമ്പനിയായ എന്‍.എസ്.ഒയുടെ സ്‌പൈവെയര്‍ കമ്പനിയുടെ ഉറക്കം കെടുത്തുകയാണ്. പെഗാസസിന് വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ വായിക്കാം, കാള്‍ ഹിസ്റ്ററി കാണാം, ലൊക്കേഷന്‍ ട്രെയ്‌സ് ചെയ്യാം, പാസ്‌വേഡുകള്‍ കാണാം. എല്ലാത്തിനും ഒരു വാട്‌സ്ആപ്പ് കോള്‍ മതി. അത് നിങ്ങള്‍ അറ്റന്‍ഡ് ചെയ്യണം എന്നുപോലുമില്ല.
വളരെ ശക്തിയേറിയ ഒരു സ്‌പൈ വെയറാണ് പെഗാസസ്. അതുകൊണ്ട് തന്നെയാണ് ഇസ്‌റാഈലി ഗവണ്‍മെന്റ് അതിനെ ആയുധം എന്നു വിശേഷിപ്പിക്കുന്നത്. വിശ്വസനീയമായ സര്‍ക്കര്‍ ഏജന്‍സികള്‍ക്കു മാത്രമാണ് ഇസ്‌റാഈല്‍ ആ ചാര സോഫ്റ്റ്‌വെയര്‍ വിറ്റിരിക്കുന്നത്. ഇന്റര്‍നെറ്റിലെ കൂലിപ്പട്ടാളക്കര്‍ എന്നാണ് പെഗാസസിനെയും കര്‍മയെയും ന്യൂയോര്‍ക് ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുറഞ്ഞത് 17 ജേണലിസ്റ്റുകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് തങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന സന്ദേശം കമ്പനി കൈമാറിയിട്ടുണ്ട്. ഐ.ടി മന്ത്രാലയം വാട്‌സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതിനുശേഷം വാട്‌സ്ആപ്പിനുപകരം എന്തുപയോഗിക്കണം എന്ന് ജനം ചിന്തിച്ചുതുടങ്ങി. സിഗ്നല്‍, ടെലഗ്രാം, വി ചാറ്റ് എന്നിവയ്ക്ക് പുതിയ ഉപയോക്താക്കളെ ലഭിക്കുന്നുമുണ്ട്. വിവരാവകാശപ്രവര്‍ത്തകനായ ഹാക്കര്‍ എഡ്വേര്‍ഡ് സ്‌നോഡനും ഇവയാണ് ശുപാര്‍ശചെയ്യുന്നത്. എന്നാല്‍ വാട്‌സ്ആപ്പിന്റെ കഴിഞ്ഞപത്തുവര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാല്‍ ഒരുദിവസം പോലും സുരക്ഷിതമായിരുന്നില്ലെന്നാണ് ടെലഗ്രാമിന്റെ മേധാവി പറേല്‍ ദുറോവ് തന്റെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.

(ദ പ്രിന്റിലെ മാധ്യമപ്രവര്‍ത്തകയാണ്
ലേഖിക)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  24 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  37 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago