പെരുന്നാള്‍ ദിനം കരുണാലയത്തില്‍ ആഘോഷമാക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍
കാക്കനാട്: പെരുന്നാള്‍ ദിനം വേറിട്ട ആഘോഷമാക്കി മുസ്ലിം യൂത്ത്ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റി. അഗതികളുടെ ആലയമെന്ന് പേരുകേട്ട തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തില്‍ അഗതികള്ക്കൊപ്പമായിരുന്നു ഇത്തവണ ഈ യുവാക്കളുടെ പെരുന്നാള്‍ ആഘോഷം. 1971 മുതല്‍ ക്രിസ്തീയ സഭ നടത്തി വരുന്ന കരുണാലയം എന്ന അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമെത്തിച്ച്, അത് വിളമ്പി നല്കി, അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചും, വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് യുവാക്കള്‍ പിരിഞ്ഞത്.
പലയിടങ്ങളില്‍ നിന്നും എത്തപ്പെട്ട അശരണരായ വൃദ്ധ വനിതകക്ക് 48 കൊല്ലമായി സംരക്ഷണം നല്‍കുകയാണ് കരുണാലയം. 1971 ല്‍ എറണാകുളം ജില്ലാ ആശുപത്രിയില്‍ നിന്നും ഒരു അനാഥനെ ആദ്യ അന്തേവാസിയാക്കി പ്രവര്‍ത്തനം തുടങ്ങിയ കരുണാലയത്തില്‍ 50 കൊല്ലത്തിനുള്ളില്‍ സ്നേഹവും കാരുണ്യ സ്പര്‍ശവും അനുഭവിച്ച് സമാധാനത്തോടെ മരിച്ചവരുടെ എണ്ണം 1100 ലധികം. അതത് മത വിശ്വാസത്തിന് അനുസരിച്ച് ശവസംസ്കാര കര്‍മങ്ങളും നിര്‍വഹിക്കപ്പെടുന്നു.
തെരുവിലാക്കപ്പെട്ട, ആലംബഹീനരേയും, രോഗികളേയും സ്നേഹപരിപാലനകള് നല്കി, ഭക്ഷണവും, മരുന്നും വസ്ത്രവും കിടക്കുവാന് ഇടവും നല്കി നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് കരുണാലയത്തിലെ കന്യാസ്ത്രീകളും മറ്റ് പരിപാലകരും. പ്രായാധിക്യത്താല്‍ ശയ്യാവലംബികളായവരെ കിടക്കയില്‍ ചാരിയിരുത്തി അവര്‍ക്ക് ഭക്ഷണവും മരുന്നും സ്നേഹത്തില്‍ ചാലിച്ച് നല്കുന്ന ദൈവത്തിന്റെ മാലാഖമാര്‍ പ്രായാധിക്യമുള്ളവര്‍ തന്നെ.
തൃക്കാക്കര മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയസ് തുടങ്ങിയവര്‍ മുന്‍കൈ എടുത്തു നടത്തിയ സ്നേഹ കൂട്ടായ്മയില്‍ തൃക്കാക്കര പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എ.എന്‍ ഷാജു, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷബ്ന മെഹറലി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ.ജലീല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ്, ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.എം യൂസഫ്, ടി.എം അലി, അസ്മ നൗഷാദ്, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അക്ബര്‍, മണ്ഡലം പ്രസിഡന്റ് യു.കെ റഫീഖ്, ഇസ്മായില്‍ മുടക്കത്തില്‍, അസീസ് പച്ചാനിക്കല്‍, മുഹമ്മദ് സാബു, നിഷാദ്, കെ.വൈ മുഹമ്മദ് അസ്ലം, കെ.എന്‍ റിയാസ്, കെ.ബി അസീബ്, ഫാറൂഖ്, ടി.എം ഷെഫിന്, തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."