HOME
DETAILS

മൂവാറ്റുപുഴയില്‍ വ്യാപക നാശനഷ്ടം

  
backup
June 27 2017 | 18:06 PM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95

മൂവാററുപുഴ: കാലവര്‍ഷം മൂവാറ്റുപുഴയില്‍ വ്യാപക നാശനഷ്ടം. എം.സി റോഡിലെ ആറൂരില്‍ മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് വീണു. എം.സി റോഡ് നവീകരണത്തിന്റെ ഭാഗമായി കെ.എസ്.ടി.പി മണ്ണെടുത്ത ആറൂര്‍ ടോപ്പില്‍ കനത്ത മഴയില്‍ മണ്ണ് തിട്ട ഇടിഞ്ഞ് എം.സി.റോഡിലേക്ക് വീണത്. മണ്ണിടിച്ചിലില്‍ കൊറ്റന്‍ചിറ ഷാജുവിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞതോടെ വീട് അപകടാവസ്ഥയിലായി.  മണ്ണിടിച്ചിലിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികളായ കുരുശുമലയില്‍ കുഞ്ഞപ്പന്‍, തങ്കമ്മ എന്നിവരുടെ കൂരയും അപകടാവസ്ഥയിലായി.
പായിപ്രയില്‍ കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞ് വൃദ്ധന്  ഗുരുമായി  പരിക്കേറ്റു. പായിപ്ര എനാലിത്തണ്ടേല്‍ കുമാരന്‍ (80)ആണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചേ 3ന് ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുമാരനെ മൂവാററുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണതുമൂലം നിര്‍ദ്ധനരായ ഈ കുടുംബം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. വിവരമറിഞ്ഞെത്തിയ മൂവാററുപുഴ തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിന്റെ നഷ്ടം തിട്ടപ്പെടുത്തി.
കനത്ത മഴയില്‍ ആസാദ് റോഡില്‍ കിണര്‍ ഇടിഞ്ഞു.ആസാദ്‌റോഡ് എടത്താക്കര പി.എം.അഷറഫിന്റെകിണറാണ്  ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇടിഞ്ഞത്. എം.സി റോഡില്‍ എസ്.വളവില്‍ റോഡരികിലെ മരം ഓടികൊണ്ടിരുന്ന കാറിന് മുകളിലേക്ക് കടപുഴകി വീണതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതോടെ എം.സി.റോഡില്‍ മണിക്കൂറുകളോളം ഗതാഗതവും സ്തംഭിച്ചു. മൂവാറ്റുപുഴയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയതോടെയാണ് മൂവാറ്റുപുഴ വെള്ളപൊക്ക ഭീഷണിയിലായി. തുടര്‍ച്ചയായി ശക്തമായ മഴ പെയ്യുന്നതും മലങ്കര ഡാം തുറന്ന് വിട്ടതുമാണ് മൂവാറ്റുപുഴയാറില്‍ വെള്ളമുയരാന്‍ കാരണം.
മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലേയും താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാര്‍ കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയാല്‍ മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, എട്ടങ്ങാടി, കാള ചന്ത, ഇലാഹിയ നഗര്‍ അടക്കമുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറും. മലങ്കര ഡാം തുറന്ന് വിട്ടതോടെ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് റവന്യൂ വകുപ്പ് അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago
No Image

ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍

Kerala
  •  3 months ago
No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago