റോഡ് മെക്കാഡം ടാറിങ് ഉടന്‍ ആരംഭിക്കും
ഉരുവച്ചാല്‍: സെന്‍ട്രല്‍ റോഡ് ഫണ്ടുപയോഗിച്ച് കോളയാട്, മേനച്ചോടി, ആലച്ചേരി അറയങ്ങാട്, തൃക്കടാരിപ്പൊയില്‍, മാലൂര്‍, ശിവപുരം മട്ടന്നൂര്‍ റോഡ് മെക്കാഡം ടാറിങ് പ്രവൃത്തി ഉടന്‍ ആരംഭിക്കും. 18 കിലോമീറ്റര്‍ ദൂരം 18 കോടി ചെലവിലാണ് മെക്കാഡം ടാറിങ് ചെയ്യുക. മലയോര മേഖലയിലെ ഗതാഗത വികസനത്തിനു വന്പ്രധാന്യമുള്ള റോഡാണിത്.
മെക്കാഡം ടാറിങ് ചെയ്യുവാനുള്ള ടാറിങ് മിക്ചര്‍ യൂനിറ്റ് മട്ടന്നൂരില്‍ സ്ഥാപിച്ചു കഴിഞ്ഞു. മെക്കാഡത്തിനു മുന്നോടിയായി തകര്‍ന്നു കിടക്കുന്ന മട്ടന്നൂര്‍ മുതല്‍ തൃക്കടാരിപ്പൊയില്വരെ അറ്റകുറ്റപണികള്‍ നടത്തുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
ഓവുചാലുകള്‍, കലുങ്കുകള്‍ എന്നിവയുടെ പ്രവൃത്തികള്‍ ആലച്ചേരി ഭാഗത്ത് തുടങ്ങി. ദേശീയപാതാ വിഭാഗമാണ് കോളയാട്, മാലൂര്‍, മട്ടന്നൂര്‍ റോഡ് ഏറ്റെടുത്ത് മെക്കാഡം ടാറിങ് പ്രവൃത്തി ചെയ്യുന്നത്.
ടാറിങ് പൂര്‍ത്തിയാകുന്നതോടെ അറയങ്ങാട് പുഴപാലം ഉദ്ഘാടനം ചെയ്യും. മാലൂര്‍, പേരാവൂര്‍, കോളയാട്, ചിറ്റാരിപ്പറമ്പ് എന്നി നാലു പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് അറയങ്ങാട് പാലം.
കെ.കെ രാഗേഷ് എം.പി സാഗി പദ്ധതിയില്‍ കോളയാട് പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് നവീകരണ പദ്ധതി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."