യാത്രക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക്
തിരുവനന്തപുരം: യാത്രാക്കാരെ വലച്ച് കെ.എസ്.ആര്‍.ടി.സിയിലെ ഒരുവിഭാഗം ജീവനക്കാരുടെ സമരം. മുഴുവന്‍ ജില്ലകളിലെയും ഭൂരിഭാഗം സര്‍വിസുകളും മുടങ്ങി. പലയിടത്തും ജോലിക്കെത്തിയവരെ സമരക്കാര്‍ തടഞ്ഞതാണ് പ്രശ്‌നം രൂക്ഷമാക്കാനിടയായത്. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകളില്‍ പകുതിയോളം സര്‍വിസ് മുടങ്ങിയിട്ടുണ്ട്. ആലുവയില്‍ 70ഉം എറണാകുളത്ത് 12ഉം സര്‍വിസ് മുടങ്ങി. കൊല്ലത്ത് സമരത്തിന് നേതൃത്വം നല്‍കിയ 13 ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം കൊണ്ട് കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് സരമക്കാരുടെ ആക്ഷേപം. ശമ്പള പരിഷ്‌കരണം ഇതുവരെ നടപ്പിലായിട്ടില്ല. ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല, വാടകക്ക് വണ്ടിയെടുക്കാനുള്ള നീക്കം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.
സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ട് സര്‍വിസുകളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് സമരം ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."