രാജസ്ഥാന്‍ ഗോശാലയില്‍ പശുക്കള്‍ പട്ടിണി കിടന്ന് ചാവുന്നു
ജയ്പൂര്‍:ചത്ത പശുവിന്റെ തൊലി ഉരിച്ചെടുത്തതിന്റെ പേരില്‍ പശുവാദികള്‍ ദലിതുകളുടെ പുറം അടിച്ചു പൊളിക്കുന്നതിനിടെ രാജസ്ഥാനിലെ ഗോശാലയില്‍ നൂറുക്കണക്കിന് പശുക്കള്‍ പട്ടിണി കിടന്ന് ചാവുന്നു.
രാജസ്ഥാനിലെ ജയ്പൂരിലുള്ള ഗോശാലയില്‍ കഴിഞ്ഞിരുന്ന അഞ്ഞൂറില്‍ പരം പശുക്കളാണ് തിന്നാന്‍ ഒന്നും കിട്ടാതെ ചത്തത്. സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിനു കീഴിലുള്ള പശു സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം.
ഹിംഗോണിയ ഗോശാലയിലെ 250ഓളം കരാര്‍ തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്തതിനാല്‍ കഴിഞ്ഞ മാസം മുതല്‍ സമരത്തിലാണ്. തുടര്‍ന്നാണ് പശുക്കള്‍ക്ക് ആവശ്യമായ ഭക്ഷണവും പരിചരണവും ലഭിക്കാതെ വന്നത്. പശുക്കളെ കെട്ടിയിട്ടിരുന്നിടം ആരും വൃത്തിയാക്കാഞ്ഞതിനാല്‍ ഇവയുടെ കുളമ്പുകള്‍ അഴുക്കില്‍ ആണ്ടു പോയിരുന്നു. 8000 പശുക്കളുണ്ടായിരുന്ന ഗോശാലയില്‍ നിന്നും വാര്‍ഷിക വരുമാനമായി 20 കോടി രൂപ ലഭിച്ചിരുന്നു. എന്നാല്‍ തൊഴിലാളികള്‍ക്ക് കഴിഞ്ഞ മേയ് മുതല്‍ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംരക്ഷണ കേന്ദ്രത്തിലെ പശുക്കള്‍ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും കിട്ടാതെ മിക്കതും അവശനിലയിലായിരുന്നു. നൂറുക്കണക്കിന് പശുക്കളുടെ ജഡങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ പുറത്തെടുത്തു.
ചതുപ്പില്‍ കുടുങ്ങിയവയെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.മഴയിലും വെള്ളപ്പൊക്കത്തിലും പശുക്കള്‍ക്ക് സംരക്ഷണം ലഭിച്ചിട്ടില്ലെന്നും സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."