ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന ; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
കാക്കനാട് : തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബന മെഹറലിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.
ഇന്നലെ രാവിലെ 6.30 മുതല്‍ 8മണിവരെ മരോട്ടിചുവട്,പൈപ്പ് ലൈന്‍ റോഡ്, ജഡ്ജ് മുക്ക്, വള്ളത്തോള്‍ എന്നി ഭാഗങ്ങളിലെ എട്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
മരോട്ടിചുവടിലുള്ള ഹോട്ടല്‍ അമ്മ വീട്, തായി റെസ്റ്റോറന്റ്റ്, ഹോട്ടല്‍ മാത, പൈപ്പ് ലൈന്‍ റോഡിലുള്ള ഹോട്ടല്‍ ഫാത്തിമ, ഹോട്ടല്‍ അജുവ, എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ എണ്ണ, ദിവസങ്ങളോളം പഴക്കമുള്ള ചിക്കന്‍, ബീഫ്, കൊഴുവ, ചാള വറുത്തത് , മീന്‍ കറി, ചോറ്, പൊറോട്ടയും,മാവും, വെള്ളയപ്പം, നൂഡില്‍സ്, കോളിഫ്‌ളവര്‍, വിവിധ തരം പച്ചക്കറികള്‍, തുടങ്ങി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ വൃത്തിഹീനമായ മരോട്ടിചുവടിലുള്ള ഹോട്ടല്‍ അമ്മ വീട് അടച്ച് പൂട്ടിക്കുകയും ബാക്കി ഹോട്ടലുകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി പിഴ അടപ്പിച്ചു.പഴകിയ ഭക്ഷണങ്ങള്‍ നഗരസഭയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, വിജേഷ് എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."