ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ദിനേശ്വര്‍ ശര്‍മ ചുമതലയേറ്റു
കൊച്ചി: ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററായി ദിനേശ്വര്‍ ശര്‍മ ചുമതലയേറ്റു.
കവരത്തിയിലെ സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കേരളാ ഹൈക്കോടതി ജഡ്ജ് സി.കെ അബ്ദുല്‍ റഹീം ദിനേശ്വര്‍ ശര്‍മയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍, അഡൈ്വസര്‍ ടു അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍. മിഹിര്‍ വര്‍ധന്‍, ചീഫ് കൗണ്‍സിലര്‍ ബി. ഹസ്സന്‍, കലക്ടര്‍ വിജേന്ദര്‍ സിങ് റാവത്ത്, സൈനിക മേധാവികള്‍, പഞ്ചായത്ത് പ്രതിനിതികള്‍, അഡ്മിനിസ്‌ട്രേഷനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ലക്ഷദ്വീപ് പൊലിസും ഇന്ത്യ റിസര്‍വ് ബറ്റാലിയനും സംയുക്തമായി നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിച്ചു.
1976 കേരള കേഡര്‍ ഐ. പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വര്‍ ശര്‍മ ബിഹാര്‍ സ്വദേശിയാണ്. 2017 ല്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായി വിരമിച്ച അദ്ദേഹം കേരളം, ജമ്മു കശ്മിര്‍, ഗുജറാത്ത്, രാജസ്ഥാന്‍, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സേനകളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."