കറുത്തപൊന്നിനെ സമൃദ്ധമാക്കാന്‍ ജില്ല ഒരുങ്ങുന്നു
രാജപുരം: കുരുമുളക് കൃഷിക്ക് ജില്ലയില്‍ പ്രിയമേറുന്നു. കര്‍ഷകര്‍ക്കായി കൃഷി വകുപ്പ് രണ്ടര ലക്ഷം തൈകള്‍ തയാറാക്കി കഴിഞ്ഞു. പെരിയയിലെ കാര്‍ഷിക സേവനകേന്ദ്രം പുല്ലൂര്‍ കാസര്‍കോട് സീഡ് ഫാമുകള്‍, ആദൂര്‍ കശുമാവ് വികസന കേന്ദ്രം എന്നിവിടങ്ങളിലാണു കുരുമുളക് കൃഷിക്കായി തൈകള്‍ തയാറാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ കുരുമുളകു വിപണിയില്‍ ലഭിച്ച വില വര്‍ധനവാണു കര്‍ഷകരെ കുരുമുളകു കൃഷിയിലേക്കു കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാക്കിയത്.
കുരുമുളക് കൃഷിയുടെ സാധ്യത മുന്നില്‍ കണ്ടു കൃഷി വകുപ്പ് ഇത്തവണ കാര്‍ഷിക സേവന കേന്ദ്രത്തെ കുരുമുളക് തൈകള്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.
പെരിയയിലെ കാര്‍ഷിക സേവന കേന്ദ്രത്തിലാണ് കുരുമുളക് തൈകള്‍ സജ്ജമാക്കിയത്. പന്നിയൂര്‍ ഇനം കുരുമുളക് തൈകളാണ് ഇവ. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരമാണ് കുരുമുളക് തൈകള്‍ ഉണ്ടാക്കിയത്. പെരിയയില്‍ മാത്രം അര ലക്ഷം കുരുമുളക് തൈകളാണ് കര്‍ഷകരിലേക്കെത്തിക്കാന്‍ സജ്ജമായത്. ജില്ലയിലെ കൃഷിഭവന്‍ മുഖാന്തിരം കര്‍ഷകര്‍ക്കു സൗജന്യമായാണ് കുരുമുളക് തൈകള്‍ നല്‍കുന്നത്.
കൃഷി ഇടങ്ങളില്‍ നിന്നു നേരിട്ട് ശേഖരിച്ച നടീല്‍ വസ്തുക്കളാണ് പെരിയയിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ കുരുമുളക് തൈകള്‍ തയാറാക്കാന്‍ ഉപയോഗിച്ചത്.
തൈകളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ മേരി ജോര്‍ജ്ജ്, കാര്‍ഷിക കോളജ് ശാസ്ത്രജ്ഞ ഡോ. രശ്മി എന്നിവര്‍ നേതൃത്വം നല്‍കി. കുരുമുളക് ഉല്‍പാദനത്തില്‍ ഇടുക്കിയാണ് മുന്നിട്ടു നില്‍ക്കുന്നത്. വയനാട്, കാസര്‍കോട് ജില്ലകളാണ് തൊട്ടു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."