ബീരിച്ചേരി മേല്‍പാലം പി. കരുണാകരന് എം.പിയുടെ നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലം സന്ദര്‍ശിച്ചു
തൃക്കരിപ്പൂര്‍: ബീരിച്ചേരി മേല്‍പാലം നിര്‍മിക്കുന്നതിന്റെ മുന്നോടിയായി പി. കരുണാകരന് എം.പിയുടെ നേതൃത്വത്തില്‍ ഉന്നതസംഘം സ്ഥലം സന്ദര്‍ശിച്ചു. ഡി.പിആര്‍ തയാറാക്കുന്നതിന് മുന്നോടിയായാണ് സംഘമെത്തിയത്. പദ്ധതിക്കായി 2015ലെ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും 10 ലക്ഷം രൂപ നീക്കി വെക്കുകയും ചെയ്തിരുന്നു. 40 കോടി ചെലവിട്ടു നിര്‍മിക്കുന്ന പാലത്തിന്റെ 20 കോടി റെയില്‍വേയും പകുതി തുക സംസ്ഥാന സര്‍ക്കാറുമാണ് വഹിക്കേണ്ടത്.
പി. കരുണാകരന് എം.പിയുടെ ഇടപെടലിന്റെ ഭാഗമായി പ്രഭാകരന് കമ്മിഷന് 2.5 കോടി നീക്കിവച്ചിരുന്നു. എസ്റ്റിമേറ്റ് തയാറാക്കുന്നതിനായി 10 ലക്ഷം രൂപ ചെലവഴിക്കേണ്ടിവരും ഈ തുക വിനിയോഗിക്കുന്നതിനായി പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി.
കാലിക്കടവ് ഒളവറ റോഡിലെ തിരക്കേറിയ റെയില്‍വേ ഗേറ്റാണ് ബീരിച്ചേരിയിലേത്. റെയില്‍വേ റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെ നേതൃത്വത്തില്‍ 15 ദിവസത്തിനകം ഡി.പി.ആറും മൂന്നു മാസത്തിനകം എസ്റ്റിമേറ്റും തയാറാക്കും.
പാലം നിര്‍മാണത്തിനു മാത്രമായാണ് 40 കോടി അനുവദിച്ചത്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടി വന്നാല്‍ എസ്റ്റിമേറ്റ് തുക വര്‍ധിക്കും. നിലവിലെ ഗേറ്റിന്റെ തെക്ക് കിഴക്കായാണു പാലം നിര്‍മിക്കാനുദ്ദേശിക്കുന്നത്. പി. കരുണാകരന് എം.പി, പഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, എ.ഡി.എം കെ. അബുജാക്ഷന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ എ. പവിത്രന്, റെയില്‍വേ അസി എക്സിക്യൂട്ടിവ്്എന്ജിനിയര് അബ്ദുള്‍ അസീസ്, കോര്പറേഷന് മാനേജര്‍ മിഥുന് ജോസഫ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടില്‍ ഒപ്പ് വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."