HOME
DETAILS
MAL
പനി: ഇന്നലെ ചികിത്സ തേടിയത് 2,024 പേര്
backup
June 27 2017 | 20:06 PM
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പനിക്കിടക്കയിലായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2016 ജനുവരി മുതല്‍ ജൂണ്‍ വരെ 87,438 പേര് പനി ബാധിച്ച് ചികിത്സ തേടിയെങ്കില്‍ ഇത്തവണ 1,15,867 പേരാണ് ചികിത്സ തേടിയത്. 28,429 പേരുടെ വര്‍ധനവ്. ഇന്നലെ മാത്രം 2,024 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 26 പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഏഴുപേര്‍ക്കു ഡെങ്കി സ്ഥിരീകരിച്ചു. മൊകേരിയില്‍ ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെത്തിയവരുടെ കണക്ക് മാത്രമാണ് പുറത്തെത്തുന്നത്. ഇത്തവണ അഞ്ച് പേര് ഡെങ്കിപ്പനി ബാധിച്ച് മരിച്ചപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് രണ്ടുപേരും ജില്ലയില്‍ മരണമടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."