പകര്‍ച്ചപ്പനി: ബോധവല്‍ക്കരണവും ശുചീകരണവും നടത്തും: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: പകര്‍ച്ചപ്പനികള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ട് ബോധവല്‍ക്കരണ ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കൊതുകുകള്‍ മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കിയും മാലിന്യങ്ങള്‍ നശിപ്പിച്ചും കാടുകള്‍ വെട്ടിത്തെളിച്ചും ആശുപത്രി പരിസരങ്ങളും അങ്ങാടികളും ശുചീകരിച്ചും നാടിന്റെ ആരോഗ്യ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങാന്‍ മേഖല, ക്ലസ്റ്റര്‍, യൂനിറ്റ് പ്രവര്‍ത്തകരോടും വിഖായ വളണ്ടിയര്‍മാരോടും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. പനി തടയുന്നതിന് ഒരോ വീടുകളും പരിസരങ്ങളും ശുചിത്വമുള്ളവയും മാലിന്യമുക്തവുമാക്കുകയും അപകടകാരികളായ കൊതുകുകളുടെ പ്രജനനം തടയുന്നതിന് ഉപേക്ഷിക്കപ്പെട്ട ചിരട്ടകള്‍, ടയറുകള്‍, വെള്ളം നിറഞ്ഞ് നില്‍ക്കാന്‍ സാധ്യതയുള്ള കുപ്പികള്‍ പോലുള്ളവ എടുത്തു മാറ്റിയും ജാഗ്രത കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. കുഞ്ഞാലന്‍കുട്ടി ഫൈസി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ശര്‍ഹ്ബീല്‍ മഹ്‌റൂഫ്, ഫൈസല്‍ ഫൈസി മടവൂര്‍, കാസിം നിസാമി പേരാമ്പ്ര, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, ശംസുദ്ദീന്‍ ഫൈസി അഴിയൂര്‍, റാഷിദ് ദാരിമി കടിയങ്ങാട്, സിറാജ് ഫൈസി മാറാട്, അലി അക്ബര്‍ മുക്കം, സലാം ഫറോക്ക്, ജാബിര്‍ കൈതപ്പൊയില്‍, റിയാസ് മാസ്റ്റര്‍ കുറ്റ്യാടി, കബീര്‍ റഹ്മാനി, പി.ടി മുഹമ്മദ് കാദിയോട്, ശുഹൈബ് ദാരിമി നന്തി, ശംസീര്‍ കാപ്പാട്, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, തയ്യിബ് റഹ്മാനി കുയ്‌തേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."